ആരാധകർക്കൊപ്പം സെല്‍ഫിയെടുത്തില്ല: നടി അനുപമ പരമേശ്വരന്റെ കാറിന്റെ ടയറുകള്‍ ഊരിമാറ്റി

‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തിനു പുറത്തും അനുപമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് പോയപ്പോൾ നടിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച, തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയില്‍ പിപിആര്‍ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു. താരത്തെ കാണാന്‍ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചുപോകാന്‍ താരം ഒരുങ്ങിയപ്പോള്‍ കുറച്ച്‌ നേരം കൂടി നില്‍ക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. ചില ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ അവരുടെ അടുത്തേക്ക് തള്ളിക്കയറി എത്തി. എന്നാല്‍ സമയം വളരെ വൈകിയതിനാല്‍ അനുപമ പോകാന്‍ തീരുമാനിച്ചു. ഇതിനിടയില്‍, കുറച്ചുനേരം അവിടെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികള്‍ അനുപമയുടെ കാറിന്റെ ടയറുകള്‍ ഊരിമാറ്റി. വേഗം ഹൈദരബാദിലേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു താരത്തിന്. എന്നാല്‍, ആരാധകര്‍ വീല്‍ ഊരി മാറ്റിയതോടെ അനുപമ പെരുവഴിയിലായി. പിന്നീട് ഷോപ്പിങ് മാളിന്റെ മാനേജര്‍മാര്‍ അനുപമയ്ക്ക് മറ്റൊരു കാര്‍ ഏര്‍പ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം