കാറിലെത്തുന്ന സൂപ്പർതാരത്തെ കാത്തുനിന്ന് സംഘാടകർ: ഏവരെയും അമ്പരപ്പിച്ച് ഓട്ടോറിക്ഷയിൽ മാസായി സുരേഷ് ഗോപി

കൊച്ചി: കൊച്ചിയിലെ ഗതാഗതകുരുക്കില്‍ നിന്നും രക്ഷപെടാന്‍ കാര്‍ ഉപേക്ഷിച്ച്‌ ഓട്ടോയില്‍ എത്തി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി.
കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളത്തൊരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംപി. കൊച്ചിയിലെ ബ്ലോക്കില്‍ കൃത്യസമയത്ത് ചടങ്ങിനെത്താനാകില്ലെന്ന് കണ്ട് താരം തന്റെ യാത്ര ഓട്ടോയിലാക്കി. ബിടിഎച്ച്‌ ഹോട്ടലില്‍ വിഎച്ച്‌പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണു സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്. വിഎച്ച്‌പി പരിപാടി 3 മണിക്കാണു ആരംഭിക്കാനിരുന്നത്. എന്നാല്‍ ആ സമയത്ത് കലൂരില്‍ ‘അമ്മ’യുടെ ചടങ്ങിലായിരുന്നു സുരേഷ് ഗോപി.

നാലു മണിയോടെ ‘അമ്മ’യുടെ പരിപാടിയില്‍ നിന്ന് ഇറങ്ങി. അപ്പോഴാണ് എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിയുന്നത്. അതോടെ യാത്ര ഓട്ടോയിലാക്കി. കാറില്‍ വന്നിറങ്ങുന്ന സൂപ്പര്‍ താരത്തെ കാത്തിരുന്ന സംഘാടകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു സിനിമാ സ്റ്റൈലില്‍ സുരേഷ് ഗോപിയുടെ ഓട്ടോയിലുള്ള എന്‍ട്രി. ഏറെ കാലത്തെ പിണക്കം മറന്ന് അമ്മ സംഘടനയുടെ മീറ്റിംഗില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ബിടിഎച്ചിലെ ഉദ്ഘാടന ചടങ്ങിനെത്തിയത്. അരമണിക്കൂര്‍ കൊണ്ടാണ് ഓട്ടോ കലൂരില്‍ നിന്ന് ബിടിഎച്ച്‌ ഹോട്ടലില്‍ എത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം