ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനവും പുനസ്സംഘടനയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് ഡല്‍ഹിയിലെത്തും. മന്ത്രിസഭയില്‍ ഇടം നല്‍കേണ്ടവരെ കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച്ച യോഗം ചേരും. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ 5 പേരുടെ ഒഴിവാണുള്ളത്. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തനം മോശമായ 5 പേരെ കൂടി ഒഴിവാക്കി 10 പേരെ പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
കഴിഞ്ഞ മൂന്നിന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ബെംഗളൂരു സന്ദര്‍ശനത്തിനിടെ മന്ത്രി സഭാ പുനസ്സംഘടനാ ചര്‍ച്ചകള്‍ നടന്നിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയിലും പാര്‍ട്ടിയിലും അടിമുടി മാറ്റമുണ്ടാകുമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് പറഞ്ഞിരുന്നു.
ഇന്ന് രാവിലെ രാവിലെ ഡല്‍ഹിയില്‍ എത്തുന്ന മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കര്‍ണാടകത്തില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.