മരപ്പണിക്കാരെന്ന വ്യാജേന കൊച്ചിയില്‍ വീടെടുത്തു; 92 കിലോ ചന്ദനവുമായി 5 പേര്‍ പിടിയില്‍

കൊച്ചി : മരപ്പണിക്കാരെന്ന വ്യാജേന പനമ്പള്ളി നഗറില്‍ വീടു വാടകയ്‌ക്കെടുത്ത് ചന്ദന കച്ചവടം നടത്തിവന്ന സംഘം പിടിയില്‍. എറണാകുളം ഫോറസ്റ്റ് ഇന്റലിജന്‍സ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ 30 ലക്ഷം രൂപയിലേറെ വിലവരുന്ന 92 കിലോ ചന്ദനം പിടികൂടി. എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.ടി.ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണു രാവിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ചന്ദനം തൂക്കി വില്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. ഇടുക്കി, കോഴിക്കോട് സ്വദേശികളാണു പിടിയിലായത്. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യന്‍, അടിമാലി സ്വദേശികളായ വെള്ളാപ്പിള്ളി നിഷാദ്, കെ.ജി.സാജന്‍, ആനവിരട്ടി സ്വദേശി റോയ്, കോഴിക്കോട് കൂടത്തായ് പുളിക്കല്‍ വീട്ടില്‍ സിനു തോമസ് എന്നിവരാണു പിടിയിലായത്.

ചന്ദനം വില്‍പനയ്ക്കു ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ചന്ദനം വാങ്ങിക്കാന്‍ വന്നവരാണെന്നാണ് നിലവിലെ വിവരം. കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നില്‍ ഉണ്ടാകാം എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രണ്ടുമാസം മുന്‍പാണു മരപ്പണിക്കാര്‍ എന്ന പേരില്‍ ഇവിടെ വീടു വാടകയ്‌ക്കെടുക്കുന്നത്. ഇടുക്കിയില്‍നിന്നു മരങ്ങള്‍ക്കുള്ളില്‍ വച്ചു കടത്തിക്കൊണ്ടു വന്നതാണ് ചന്ദനം എന്നാണു വെളിപ്പെടുത്തല്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം