രണ്ടാമതും കോവിഡ്; കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കില്ലെന്ന് അക്ഷയ് കുമാർ

മുംബൈ: രണ്ടാമതും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ. രോഗനിർണയത്തെ തുടർന്ന് വരാനിരിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യ പവലിയനിലേക്കുള്ള തന്റെ സന്ദർശനം ഒഴിവാക്കിയതായി താരം പറഞ്ഞു. 2022ലെ ഇന്ത്യാ പവലിയനിൽ നമ്മളുടെ സിനിമക്കായി എത്താൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. പക്ഷേ ദുഃഖത്തോടെ കോവിഡ് പോസിറ്റീവായ വിവരം അറിയിക്കുന്നു. വിശ്രമിക്കും. നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു. അവിടെ ഉണ്ടാകുന്നില്ല എന്നത് ശരിക്കും നഷ്ടമാകും’ -നടൻ ട്വിറ്ററിൽ കുറിച്ചു.

ഈ മാസം 17ന് ആരംഭിക്കുന്ന കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ അക്ഷയ് കുമാറും ഉൾപ്പെട്ടിരുന്നു. വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് സംഘത്തെ നയിക്കുന്നത്. സംഗീത സംവിധായകരായ എ.ആർ. റഹ്മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം