അഭിഭാഷകയായ യുവതിക്കെതിരെ ക്രൂരമർദനം; നോക്കി നിന്ന് ആൾക്കൂട്ടം

ബെംഗളൂരു: അഭിഭാഷകയായ യുവതിക്ക് നേരെ നടുറോട്ടില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ക്രൂരമര്‍ദനം. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അഭിഭാഷകയായ സംഗീത ശിക്കാരിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ബാഗല്‍കോട്ട് ടൌണ്‍ സര്‍ക്കിളിൽ വെച്ച് മര്‍ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബാഗല്‍കോട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ മര്‍ദിച്ച മഹന്തേഷ് ചോളഗുഡ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിടിയിലായ മഹന്തേഷ് യുവതിയുടെ അയല്‍വാസിയാണ്. മഹന്തേഷിന്റെ കുടുംബവും യുവതിയുടെ കുടുംബവും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ബി.ജെ.പിയുടെ പ്രാദേശിക രാഷ്ട്രീയ നേതാവായ രാജു നായ്കരുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എട്ടിന് സംഗീതയുടെ വീടിന്റെ മതിലും ശുചിമുറിയും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിനെതിരെ സംഗീതയും കുടുംബവും രാജു നായ്കർക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാഗല്‍കോട്ട യൂണിവേഴ്സ്റ്റി ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സന്‍സില്‍ ഫോട്ടോഗ്രാഫറാണ് മഹന്തേഷ്. ഭര്‍ത്താവിനൊപ്പം നഗരത്തിലെത്തിയതായിരുന്നു സംഗീത. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് മഹന്തേഷ് മര്‍ദനമാരംഭിച്ചത്. യുവതിയെ പിന്തുടര്‍ന്ന് മര്‍ദിക്കുന്നത് കാഴ്ചക്കാരായി നോക്കി നില്‍കുന്ന ആള്‍ക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം. സംഗീതയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

എം.എല്‍.എ എച്ച്. വൈ മെതി, പോലീസ് സൂപ്രണ്ട് ലോകേഷ് ജഗലസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി സംഗീതയെ സന്ദര്‍ശിച്ചു. അറസ്റ്റിലായ മഹന്തേഷിനെ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ലോകേഷ് ജഗലസര്‍ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം