പത്തു വയസുകാരിയായ മകളുടെ മുന്നിൽ വെച്ച് യുവതി കുത്തേറ്റു മരിച്ചു

ബെംഗളൂരു : പത്തു വയസുകാരിയായ മകളുടെ മുന്നിൽ വെച്ച് യുവതി കുത്തേറ്റു മരിച്ചു. ഞായറാഴ്ച പുലർച്ചെ ഹെസർഘട്ടയ്ക്കടുത്തുള്ള ചിക്കവഡഗെരെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. 32 കാരിയായ ഫാക്ടറി ജീവനക്കാരി ഭാഗ്യശ്രീയാണ് മരിച്ചത്. ഇവരുടെ കുടുംബ സുഹൃത്തും അയൽക്കാരനുമായ റിയാസ് പാഷയാണ് കുത്തിയതെന്ന് പോലീസ് അറിയിച്ചു.

പുലർച്ചെ അഞ്ചര മണിയോടെ വീടിനു പുറത്തു നിന്ന് ഭാഗ്യശ്രീയുടെ കരച്ചിൽ കേട്ട് മൂത്തമകൾ വാതിൽ തുറന്ന് നോക്കിയപ്പോൾ പാഷ ഭാഗ്യശ്രീയെ കത്തി ഉപയോഗിച്ച് കുത്തുന്നത് കാണുകയായിരുന്നു. തുടർന്ന് കുട്ടി ഒച്ചവെച്ചപ്പോൾ അയൽക്കാർ ഓടി എത്തുകയും പാഷ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.

11 വർഷം മുമ്പാണ് ഭാഗ്യശ്രീ നാട്ടുകാരനും സ്വകാര്യ കമ്പനിയിലേ ജീവനക്കാരനുമായ ബസവയ്യയെ കല്യാണം കഴിച്ചത്. ഇവർക്ക് രണ്ടു പെൺകുട്ടികളാണ്. സൃഹൃത്തായ റിയാസ് പാഷയുമായി ബസവയ്യക്ക് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പുലർച്ചെ തുരുവേക്കെരെയിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ ബസവയ്യ വീടുവിട്ടിറങ്ങിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം പാഷ വീടിന് സമീപം വരികയും ഭാഗ്യശ്രീയുമായി എന്തോ പ്രശ്‌നത്തിന്റെ പേരിൽ വാക്കുതർക്കത്തിലേർപ്പെടുകയും കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാഷയും ബസവയ്യയും തമ്മിൽ സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതായിരിക്കാം കത്തി കുത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം