കനത്ത മഴ; ബെംഗളൂരുവിൽ രണ്ടു മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ രണ്ടു അന്യസംസ്ഥാന തൊഴിലാളികള്‍ മുങ്ങി മരിച്ചു. ഉള്ളാള്‍ ഉപനഗരയില്‍ കാവേരി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ബിഹാര്‍ സ്വദേശി ദേവ് ഭാരതും ഉത്തര്‍ പ്രദേശ് സ്വദേശി അങ്കിത് കുമാറുമാണ് മരിച്ചത്. പൈപ്പ് ലൈന്‍ ജോലിക്കായി കുഴിയെടുക്കവെ കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണ് ഇരുവരും കുഴിയില്‍ അകപ്പെടുകയായിരുന്നു. സംഭവത്തിൽ പൈപ്പ് ലൈന്‍ ജോലികളുടെ കരാര്‍ ഏറ്റെടുത്ത രണ്ടുപേരെ ജ്ഞാനഭാരതി നഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലി സ്ഥലത്ത് പാലിക്കേണ്ട സുരക്ഷയില്‍ വീഴ്ചവരുത്തിയതിനാണ് അറസ്റ്റ്.

ബെംഗളൂരുവില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടുകൂടിയാണ് മഴ ശക്തിപ്പെട്ടത്. രാത്രി ഏഴോടുകൂടി ജല നിരപ്പ് ഉയര്‍ന്നു. ഇതുവരെ 155 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. ജെ.പി നഗര്‍, ജയനഗര്‍, ലാല്‍ബാഗ്, ചിക്പെറ്റ്, മജെസ്റ്റിക്, മല്ലേശ്വരം, രാജാജി നഗര്‍, യശ്വന്ത്പുര, എം.ജി റോഡ്, കബ്ബന്‍ പാര്‍ക്ക്, വിജയനഗര്‍, രാജരാജേശ്വരി നഗര്‍, കെങ്കേരി, മാഗഡി റോഡ്, മൈസൂര്‍ റോഡ് എന്നിവിടങ്ങളിലാണ് മഴ രൂക്ഷമായി ബാധിച്ചത്.

ശക്തമായ ഇടിമിന്നലില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ മെട്രോ സര്‍വീസിനെയും ഭാഗികമായി ബാധിച്ചു. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും നിരവധിയിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 4-5 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപ്രതീക്ഷിത പെരുമഴയില്‍ ഐടി നഗരത്തിലെ പല താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി, ബുധനാഴ്ച പുലര്‍ച്ചെ വരെ ശക്തമായ മഴ തുടര്‍ന്നു. മഴയും കാറ്റും ഇടിമിന്നലും കാരണം വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നഗരത്തിലെ 12 ദശലക്ഷത്തോളം വരുന്ന പ്രദേശവാസികള്‍ക്ക് കനത്ത നാശനഷ്ടമാണ് മഴ വരുത്തിയത്.നായന്ദഹള്ളി, വില്‍സണ്‍ ഗാര്‍ഡന്‍, സില്‍ക്ക് ബോര്‍ഡ്, കേംബ്രിഡ്ജ് ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ഏകദേശം 3-4 അടി വെള്ളം വെള്ളം ഉയര്‍ന്നിരുന്നു. ഓവുചാലുകള്‍ പലയിടങ്ങളിലും കവിഞ്ഞൊഴുകിയിരുന്നു. വെള്ളപൊക്കം നാശം വിതച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, റവന്യൂ മന്ത്രി ആർ. അശോക് എന്നിവർ സന്ദര്‍ശിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം