ഫെയ്മ മറുനാടൻ മലയാളി മഹാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: ഫെയ്മ മറുനാടന്‍ മലയാളി മഹാ സമ്മേളനം 2022 ന്റെ ലോഗോ പ്രകാശനം ഇന്ത്യാക്കകത്തുള്ള വിവിധ സംസ്ഥാനങ്ങളിലും സിംഗപൂരടക്കമുള്ള വിദേശ രാജ്യങ്ങളിലും നടന്നു. അന്തര്‍ദേശീയമായി ഫെയ്മ സംഘടിപ്പിച്ച ലോഗോ മത്സരത്തില്‍ പങ്കെടുത്ത അമ്പതില്‍പരം കലാകാരന്‍മാര്‍ സമര്‍പ്പിച്ച ലോഗോകളില്‍ നിന്നും ചാലക്കുടി ആന്റണി തേവലപ്പിള്ളി രൂപകല്പന ചെയ്ത ലോഗോയാണ് വിദഗ്ധ സമിതി മറുനാടന്‍ മലയാളി മഹാ സമ്മേളനത്തിനായി തെരഞ്ഞെടുത്തത്.

ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക മുന്‍ കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ ലോഗോ പ്രകാശനം നിര്‍വഹിച്ചു, ഫെയ്മ കര്‍ണ്ണാടക പ്രസിഡന്റ് റജികുമാര്‍, ജനറല്‍ സെക്രട്ടറി ജയ്‌ജോ ജോസഫ്, ട്രഷറര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂലായ് 9,10 തിയ്യതികളില്‍ കോയമ്പേട് സെന്റ് തോമസ് കോളജ് അങ്കണത്തിലാണ് മലയാളി മഹാ സമ്മേളനം. പ്രതിനിധി സമ്മേളനം, മീഡിയ സമ്മേളനം, സാഹിത്യ ചര്‍ച്ച, നോര്‍ക്ക-മലയാളം മിഷന്‍ പ്രതിനിധികളുമായി സംവാദം, കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് കെ വി വി മോഹനന്‍, കല്പക ഗോപാലന്‍, റജികുമാര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം