കെട്ടിടത്തിന് പിറകിൽ എട്ടാം നിലയിലെ ജനാലയിൽ തൂങ്ങി കിടന്ന 3 വയസുകാരിയ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്; ദൃശ്യങ്ങൾ വൈറൽ

എട്ടാം നിലയിലെ ജനൽകമ്പിയിൽ പിടിച്ച് 100 അടിയോളം ഉയരത്തിൽ താഴെക്ക് വീഴാതെ പിടിച്ചു നിന്ന മൂന്ന് വയസുകാരിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹം. കസാഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിയിലെ അപ്പാർട്ട്മെൻ്റിലാണ് ലോകത്തെ ആകാംക്ഷയിലാക്കിയ സംഭവം നടന്നത്.

അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന അമ്മ സാധനങ്ങൾ വാങ്ങാനായി കുട്ടിയെ വീടിനകത്താക്കി പുറത്തേക്ക് പോയതായിരുന്നു. തിരിച്ചുവന്ന് വീടിനകത്ത് കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല. ഫ്ലാറ്റിൻ്റെ പുറക് വശത്തെ ജനൽ കമ്പിയിൽ പുറത്തേക്ക് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടി. ഇതുകണ്ടതും അമ്മയുടെ നെഞ്ചിൽ തീയാളി. അയൽ വാസികളെ വിവരമറിയിച്ചെങ്കിലും ഫ്ലാറ്റിനകത്ത് നിന്നും കുട്ടിയെ രക്ഷിക്കുക എന്നത് അസാധ്യമായിരുന്നു. സമയം വൈകാനും പാടില്ല. ഇങ്ങനെ ആശങ്കയോടെ ആൾക്കാർ നോക്കി നിൽക്കവേയാണ് സാബിത് ഷോൺതാക് ബേവ് എന്ന യുവാവ് അവിടെയെത്തിയത്. സംഭവം കണ്ടതും ജീവൻ പണയം വെച്ച് കുട്ടിയെ രക്ഷപ്പെടുത്താനായി ഫ്ലാറ്റിലേക്കെത്തുകയായിരുന്നു സാബിത്. താഴെത്തെ നിലയിലെ ജനൽ പാളി തുറന്ന് അതിസാഹസികമായി മുകളിലേക്ക് വലിഞ്ഞുകയറിയാണ് സാബിത് കുട്ടിക്കരികിൽ എത്തിയത്. പതിയെ ഒരു കൈ ജനൽക്കമ്പികളിൽ പിടിച്ച് മറ്റേക്കയ്യിൽ കുട്ടിയെ ചേർത്തു പിടിച്ചു. തുടർന്ന് മുറിക്കുള്ളിൽ നിന്ന ആൾക്ക് കുട്ടിയെ കൈമാറുകയായിരുന്നു.

സാബിത്തിന്റ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. കസാഖ്സ്ഥാൻ മന്ത്രാലയം സാബിത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും അവാർഡ് നൽകുകയും ചെയ്തു. സാബിത്ത്  കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം