തെരുവിൽ ഏറ്റുമുട്ടി വിദ്യാർഥിനികൾ; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ബെംഗളൂരു: തെരുവിൽ വെച്ച് സ്കൂൾ യൂണിഫോമിൽ വിദ്യാർഥിനികളുടെ കൂട്ടത്തല്ല്. ബെംഗളൂരുവിലെ വിട്ടൽ മല്യ റോഡിലാണ് വിദ്യാർഥിനികൾ രണ്ടു സംഘങ്ങളായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ബേസ്‌ബോൾ ബാറ്റും വടികളുമുപയോഗിച്ചായിരുന്നു ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ദൃശ്യങ്ങൾ വൈറലായി.

നഗരത്തിലെ പ്രമുഖ സ്വകാര്യസ്കൂളിലെ വിദ്യാർഥികളാണ് പൊതു നിരത്തിൽ അടികൂടിയത്. അതേസമയം, എന്താണ് തല്ലുകൂടുന്നതിന്റെ കാരണമെന്ന് വ്യക്തമല്ല. തല്ലിനിടെ വിദ്യാർഥിനികൾ താഴെ വീഴുന്നതും ഇവരെ മറ്റു വിദ്യാർഥിനികൾ വലിച്ചിഴയ്ക്കുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒടുവിൽ കൂടുതൽ വിദ്യാർഥികൾ സ്ഥലത്തെത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം