ഐ.ബി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ സ്റ്റേജില്‍ നിന്നും കാല്‍ തെന്നി വീണു മരിച്ചു

ഹൈദരാബാദ്: സുരക്ഷ ക്രമീകരണങ്ങളുടെ അവലോകന യോഗത്തിനിടെ ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥൻ ഓഡിറ്റോറിയത്തിന്‍റെ സ്റ്റേജില്‍ നിന്നും വീണു മരിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോ അസിസ്റ്റന്‍റ് ഡയറക്‌ടര്‍ അമിരേഷ് കുമാർ (51) ആണ് മരിച്ചത്. ബുധനാഴ്‌ച ഹൈദരാബാദ് മദപൂരിലെ ശില്പകലാ വേദികെ ഓഡിറ്റോറിയത്തിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ചടങ്ങിൽ തെലങ്കാന പോലീസിന്‍റെ ഐബി, ഐഎസ്ഡബ്ല്യു (ഇന്റലിജൻസ് സെക്യൂരിറ്റി വിഭാഗം) സംഘവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ബിഹാര്‍ സ്വദേശിയായ അമിരേഷ് കുമാര്‍ ഓഡിറ്റോറിയത്തിലെ ഫോട്ടോകളെടുക്കുന്നതിനിടെ കാല്‍ തെന്നി വേദിയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. തലയ്ക്കേറ്റ ആന്തരിക പരിക്കുകളാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇദ്ദേഹത്തിന്‍റെ മരണത്തില്‍ ഉപരാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം