കർണാടകയിൽ 2000 കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

ബെംഗളൂരു: കർണാടകയിൽ 2000 കോടിയുടെ നിക്ഷേപത്തിന് ലുലു ഗ്രൂപ്പും സംസ്ഥാന സർക്കാരും ധാരണയായി. നാല് ഷോപ്പിംഗ് മാളുകളും, ഹൈപ്പർമാർക്കറ്റുകളും കയറ്റുമതി ലക്ഷ്യമാക്കിയിട്ടുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകളും തുറക്കാനാണ് കരാർ. സ്വിസ്ർലാൻഡിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ചാണ് കരാറായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എം. യൂസഫലി, എന്നിവരുടെ സാന്നിധ്യത്തിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രാമനറെഡ്ഡി, ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

സംസ്ഥാനത്ത് 10,000 പേർക്ക് തൊഴിലവസരം ഇതിലൂടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കർണാടകത്തിലെ ടയർ ടു സിറ്റികളിലാണ് ഇവ സ്ഥാപിക്കുക.

ബെംഗളൂരു മാഗഡി റോഡില്‍ നിലവില്‍ ലുലു ഗ്രൂപ്പിന്റെ മെഗാ ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളും കരാറുകളും അനുസരിച്ച് വിവിധ വകുപ്പുകളില്‍ നിന്ന് ആവശ്യമായ അംഗീകാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം