ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബിജെപിയിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന കേണൽ അജയ് കൊത്തിയാൽ പാർട്ടിയിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നു. എ.എ.പി മുൻ വർക്കിംഗ് പ്രസിഡന്റ് ഭൂപേഷ് ഉപാധ്യായ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാന എഎപി അംഗങ്ങൾക്കൊപ്പം ചൊവ്വാഴ്ച ഡെറാഡൂണിലെ സംസ്ഥാന പാർട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വമെടുക്കുകയായിരുന്നു. അജയ് കൊത്തിയാൽ മെയ് 18നാണ് പാർട്ടി വിട്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിയുടെ പെരുമാറ്റത്തിൽ തൃപ്തനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

2021 ഏപ്രിലിലാണ് കൊത്തിയാൽ എ.എ.പിയിൽ അംഗമായത്. 2022 ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തരകാശിയിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് പരാജയപ്പെട്ടു. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും എ.എ.പിയ്ക്ക് വിജയം നേടാനായിരുന്നില്ല.നിരാശാജനകമായ പ്രകടനത്തോടെ ഉത്തരാഖണ്ഡിലെ എ.എ.പി. സംസ്ഥാന കമ്മിറ്റിയും 13 ജില്ല ഘടകങ്ങളും കെജ്രിവാൾ പിരിച്ചുവിട്ടിരുന്നു. എഎപിയിൽ ചേരാനുള്ള തന്റെ നീക്കം തെറ്റായ വൈകാരിക തീരുമാനമായിരുന്നുവെന്നും അത് തിരുത്തുകയാണെന്നും അദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം