ലൈംഗിക തൊഴിൽ നിയമാനുസൃത തൊഴിൽ; ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ നിയമ നടപടി എടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗികവൃത്തിയെ തൊഴിലായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടിയെടുക്കുവാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്. നിയമം അനുശാസിക്കുന്ന, പൗരനുള്ള എല്ലാ അവകാശവും തൊഴിൽ സംബന്ധിച്ചുള്ള സുരക്ഷയും ലൈംഗിക തൊഴിലാളിക്കും ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. വേശ്യാലയങ്ങൾ  റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയസമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ലൈംഗിക തൊഴിലാളിയുടെ കുഞ്ഞുങ്ങളെ അമ്മയിൽ നിന്നും അകറ്റരുതെന്നും ലൈംഗിക തൊഴിലാളികളുടെ മക്കൾക്കും അഭിമാനത്തോടെ ജീവിക്കാൻ അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. അംഗീകാരം ഇല്ലാത്ത തൊഴിൽ ചെയ്യുന്നവർ എന്ന് കണക്കാക്കി ലൈംഗിക തൊഴിലാളികള്‍ക്ക് നേരേ സ്വീകരിക്കുന്ന സമീപനം പോലീസ് മാറ്റണം.

ലൈംഗിക തൊഴിലാളികള്‍ക്ക് എതിരായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അവരുടെ പേരോ ചിത്രമോ പരസ്യപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ലൈംഗിക തൊഴിലാളി പീഡന പരാതിയുമായി സമീപിച്ചാൽ പോലീസ് വിവേചനം കാണിക്കരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചു. ഇത്തരത്തിൽ പീഡന പരാതിയുമായെത്തുന്ന ലൈംഗിക തൊഴിലാളിക്ക് മെഡിക്കൽ സഹായമടക്കം എല്ലാവിധ സംരക്ഷണവും അധികാരികൾ ഉറപ്പു വരത്തണമെന്നും നിർണ്ണായക വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം