കേന്ദ്രത്തിൽ പ്രാദേശിക ബദൽ മുന്നണി; ചന്ദ്രശേഖർ റാവു ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍) ബെംഗളൂരുവില്‍ ജനതാദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. 2024 – ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രാദേശിക കക്ഷികളുടെ ബദല്‍ മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ബെംഗളൂരുവില്‍ ദേവഗൗഡയുടെ വീട്ടിലെത്തിയായിരുന്നു ചര്‍ച്ച. ദള്‍ നിയമസഭാ കക്ഷി നേതാവ് എച്ച്. ഡി. കുമാരസ്വാമി, മകന്‍ നിഖില്‍ ഗൗഡ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ദേവഗൗഡ പറഞ്ഞു. രണ്ട് മൂന്ന് മാസത്തിനകം പ്രാദേശിക കക്ഷികളുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ബദല്‍ മുന്നണി യാഥാര്‍ഥ്യമാകുമെന്നും കെ.സി.ആര്‍. സൂചന നല്‍കി. ബദല്‍ സഖ്യത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കുമാരസ്വാമിയും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പരിപാടിക്കായി തെലങ്കാനയില്‍ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് കെ.സി.ആറിന്റെ ബെംഗളൂരു സന്ദര്‍ശനം. ബദല്‍ മുന്നണി രൂപീകരണ ശ്രമങ്ങളുടെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായി അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം