കാശ്മീരിൽ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റു മരിച്ചു

ശ്രീനഗർ: കാശ്മീരിൽ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റു മരിച്ചു. രാജസ്ഥാൻ സ്വദേശിയും മോഹൻപുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരുമായ വിജയകുമാറാണ് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാങ്കിലേക്ക് വരുന്ന വഴിയാണ് വിജയ്കുമാറിന് നേരെ ഭീകരർ വെടിവെച്ചതെന്ന് കശ്മീർ പോലീസ് ട്വിറ്ററിൽ കുറിച്ചു. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂൾ ടീച്ചർ കശ്മീരിൽ വെടിയേറ്റ് മരിച്ചത്. ജമ്മു സാംബ സെക്ടർ സ്വദേശിനിയായ രജനി ബാലയാണ് വെടിയേറ്റ് മരിച്ചത്.

പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജ് വഴി 4000 ത്തോളം പണ്ഡിറ്റുകൾ കാശ്മീരിലെത്തിയിട്ടുണ്ട്. ഇവരുടെ ക്യാമ്പുകളിലെല്ലാം ബാരിക്കേഡുകളും ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആക്രമങ്ങൾക്ക് കുറവില്ല.കഴിഞ്ഞ ഒക്ടോബറിലാണ് കാശ്മീരിൽ വീണ്ടും ആക്രമങ്ങൾ അരങ്ങേറിയത്. ഒക്ടോബറിനുശേഷം 7 പേരാണ് ഒരാഴ്ചക്കുള്ളിൽ കൊല്ലപ്പെട്ടത്. അതിലൊരാൾ കാശ്മീരി പണ്ഡിറ്റും ഒരാൾ സിക്കുകാരനും രണ്ടു പേർ കാശ്മീരികളല്ലാത്ത ഹിന്ദുക്കളുമായിരുന്നു. മൂന്ന് പേര്‍ പോലീസുകാരും.

കഴിഞ്ഞ മാസം ബുഡ്ഗാമിൽ മജിസ്‌ട്രേറ്റ് ഓഫീസിന്റെയുള്ളിൽ രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊന്നതോടെയാണ് കാശ്മീർ വീണ്ടും അസ്വസ്ഥമായത്. സംസ്ഥാനത്തുടനീളം കാശ്മീരി പണ്ഡിറ്റുകൾ കൊലപാതകത്തിനെതിരേ പ്രതിഷേധം ഉയർത്തിയിരുന്നു. കൂടുതൽ സുരക്ഷയും മതിയായ ജീവിത സാഹചര്യങ്ങളുമില്ലെങ്കിൽ കാശ്മീരിൽ തുടരാനാവില്ലെന്നായിരുന്നു പണ്ഡിറ്റുകളുടെ നിലപാട്. എന്നാൽ കേന്ദ്രസർക്കാർ കാശ്മീരിൽ സമാധാനം പുന:സ്ഥാപിക്കാനും പൗരന്മാരുടെ ജീവൻ രക്ഷിക്കാനും വേണ്ടത്ര സുരക്ഷകളൊരുക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം