ഹിന്ദി നമ്മളെ താഴ്ന്ന ജാതിക്കാരാക്കും : വിവാദ പ്രസ്താവനയുമായി ഡി.എം.കെ എം.പി ഇളങ്കോവൻ

ന്യൂഡൽഹി: ഹിന്ദി നമ്മളെ താഴ്ന്ന ജാതിക്കാരാക്കുമെന്ന വിവാദ പ്രസ്താവനയുമായി ഡി.എം.കെ എം.പി ഇളങ്കോവൻ. ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനചടങ്ങിനിടെയായിരുന്നു മന്ത്രി വിവാദ പരാമർശം നടത്തിയത്. ഹിന്ദി ഭാഷ ഉപയോഗിച്ചാൽ ശൂദ്രരരായി മാറുമെന്ന ജാതി അധിക്ഷേപമാണ് എം.പി നടത്തിയത്. ഹിന്ദി ഭാഷ ഉപയോഗിക്കുന്നത് വികസ്വര സംസ്ഥാനങ്ങളാണെന്നായിരുന്നു ഇളംങ്കോവന്‍റെ പ്രസ്താവന. ബിഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃഭാഷയാണ് ഹിന്ദിയെന്നും അവർക്ക് പുരോഗതിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിങ്ങൾ ബംഗാൾ, ഒഡീഷ, തെലുങ്കാന, തമിഴ്നാട്, കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ നോക്കൂ. ഈ സംസ്ഥാനങ്ങളിൽ മാതൃഭാഷ ഹിന്ദിയല്ല. ഹിന്ദി നമ്മളെ താഴ്ന്ന ജാതിക്കാരാക്കും. ഇളംങ്കോവൻ പറഞ്ഞു. കഴിഞ്ഞ മാസം തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയും ഹിന്ദി ഭാഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയിരുന്നു. ഹിന്ദി പഠിച്ചവർ നമ്മുടെ നാട്ടിൽ പാനീപുരി വിൽക്കുകയാണെന്നായിരുന്നു പൊൻമുടിയുടെ പരാമർശം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം