ഉക്രൈന് സഹായവുമായി ബ്രിട്ടന്‍റെ എം 270 മിസൈലുകൾ

കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈന് ആധുനിക മിസൈൽ സംവിധാനം നൽകാനൊരുങ്ങി ബ്രിട്ടൻ. ദീർഘ ദൂര മിസൈലുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിന് തൊട്ടുപിറകെയാണ് ബ്രിട്ടനും അതേവഴി നീങ്ങുന്നത്.
80 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം വരെ ആക്രമിച്ച് തകർക്കുന്ന എം270 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം ആണ് ബ്രിട്ടൻ ഉക്രൈന് നൽകുക.

ദീർഘദൂര പീരങ്കിയാക്രമണം ചെറുക്കാൻ ശേഷിയുള്ളതാണ് ഇത്. ഒരേസമയം തന്നെ നിരവധി റോക്കറ്റുകൾ തൊടുക്കാൻ ഈ പ്രതിരോധ സംവിധാനത്തിന് സാധിക്കും. എത്രയും പെട്ടെന്ന് ഇത് ഉക്രൈനിൽ എത്തിക്കുമെന്ന് യുകെ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി. അതേസമയം, ദീർഘദൂര മിസൈൽ സംവിധാനമായ ഹൈമാർസ് ആണ് അമേരിക്ക ഉക്രൈന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 300 മുതൽ 500 കിലോമീറ്റർ ദൂരം വരെ പ്രഹരശേഷിയുള്ളതാണ് അമേരിക്കയുടെ ഈ ആയുധം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം