ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി യാഥാർഥ്യമാകുന്നു; തറക്കല്ലിടൽ ജൂൺ 20 ന് പ്രധാനമന്ത്രി നിർവഹിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത സംവിധാനം സുഗമമാക്കുന്നതില്‍ നാഴികകല്ലായി മാറിയേക്കാവുന്ന സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് ജൂണ്‍ 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഗോവിന്ദരാജ് നഗര്‍ നിയമസഭാ മണ്ഡലത്തില്‍ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ദീര്‍ഘനാളായി കാത്തിരിക്കുന്ന പദ്ധതിക്ക് ഇതോടെ തുടക്കമാവുമെന്നും അദ്ദേഹം പറഞ്ഞു.

15,767 കോടിയുടെ പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ റെയില്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്‌മെന്റ് കമ്പനി(കെ റൈഡ്)യും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.

ബെംഗളൂരുവിന്റെ സമീപത്തുള്ള ഗ്രാമങ്ങളെ റെയിവേ ലൈന്‍ വഴി ബന്ധിപ്പിക്കുന്നതാണ് സബര്‍ബന്‍ റെയില്‍ പദ്ധതി. 148. 17 കിലോമീറ്ററാണ് പാതയുടെ ദൂരം. കെങ്കേരി-വൈറ്റ് ഫീല്‍ഡ്, കെ.എസ്.ആര്‍. ബെംഗളൂരു സിറ്റി-രാജന്‍കുണ്ഡെ, നെലമംഗല-ബൈയപ്പനഹള്ളി, ഹീലലിഗെ-ദേവനഹള്ളി എന്നിങ്ങനെ നാല് ഇടനാഴികളായിട്ടായിരിക്കും സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുക. ആകെ 57 സ്റ്റേഷനുകളാണ് പാതയില്‍ ഉള്ളത്. തീവണ്ടികള്‍ക്ക് 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും സബര്‍ബന്‍ റെയില്‍പ്പാളങ്ങള്‍ സ്ഥാപിക്കുക. ശരാശരി വേഗം 32 കിലോമീറ്ററായിരിക്കും. നിലവിലുള്ള പാളങ്ങള്‍ക്ക് സമാന്തരമായി ബ്രോഡ്ഗേജ് പാളമായിരിക്കും സബര്‍ബന്‍ പദ്ധതിക്കായി സ്ഥാപിക്കുക. പല സ്ഥലങ്ങളിലും തൂണുകള്‍ക്കു മുകളിലൂടെയായിരിക്കും റെയില്‍പ്പാത കടന്നു പോവുക.

30 വര്‍ഷം മുമ്പ് 1983-ല്‍ അന്നത്തെ ദക്ഷിണ റെയില്‍വേയുടെ വിദഗ്ധസംഘമാണ് ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 2019 ലാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബെംഗളൂരു നഗരവാസികള്‍ നേരിടുന്ന രൂക്ഷമായ ഗതാഗത കുരുക്കില്‍ നിന്നുള്ള രക്ഷ കൂടിയാണ് സബര്‍ബന്‍ പാതയാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകുന്നത്. ഒപ്പം ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം കൂടി യാത്രക്കാര്‍ക്ക് ലഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം