ക്രെഡിറ്റ് കാർഡുകളും ഇനി മുതൽ യു.പി.ഐയുമായി ബന്ധിപ്പിക്കാം; ആർ.ബി.ഐ അനുമതി നൽകി

ന്യൂഡൽഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കൾക്ക് ഇനി മുതൽ യുപിഐ വഴി പണമിടപാട് നടത്താം. ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി (യൂണിഫൈഡ് പേയ്മെ‌ന്‍റ് ഇന്‍റെര്‍ഫേയിസ്) ബന്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നൽകി. ഇതിന്‍റെ തുടക്കം എന്ന നിലയില്‍ റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. വൈകാതെ തന്നെ വിസ, മാസ്റ്റർ കാർഡ് എന്നിവ വഴിയും യുപിഐ സേവനം പ്രയോജനപ്പെടുത്താനാകുമെന്നും പുതിയ തീരുമാനം രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്‍റിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് പറഞ്ഞു.

നിലവിലെ രീതിയനുസരിച്ച് ഉപഭോക്താവ് പര്‍ച്ചേസ് ചെയ്യുകയാണെങ്കിലോ ആര്‍ക്കെങ്കിലും പണമയക്കുകയാണെങ്കിലോ യുപിഐ അക്കൗണ്ടില്‍ ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാത്രമെ (ഡെബിറ്റ് കാര്‍ഡ്) സാധിക്കുകയുള്ളു. ഇനി ഉപഭോക്താവിന്‍റെ ക്രെഡിറ്റ് അക്കൗണ്ട് യുപിഐ ആപ്പില്‍ ബന്ധിപ്പിച്ചാല്‍ പണം അതുവഴിയും പിൻവലിക്കാം. നിലവില്‍ ഉപയോക്‌താക്കളുടെ സേവിങ്സ്‌ അക്കൗണ്ടും കറന്‍റ് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡിലൂടെ യുപിഐയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അഞ്ച് കോടി വ്യാപരികളും 26 കോടിയിലധികം ആളുകളും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി യുപിഐ മാറിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

കുറച്ചുകാലമായി യുപിഐയുടെ വളര്‍ച്ച സമാനതകളില്ലാത്തതായിരുന്നു. ഈ വര്‍ഷം മെയില്‍ മാത്രം 10.40 ലക്ഷം കോടി രൂപയുടെ 594.63 കോടി ട്രാന്‍സാക്ഷനുകളാണ് യുപിഐ വഴി നടന്നതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. പല ബാങ്കുകളിലെയും അക്കൗണ്ടുകളെ ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ കൊണ്ടുവരുന്നതാണ് യുപിഐ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം