മംഗളൂരു യുനിവേഴ്‌സിറ്റി ഹിജാബ് വിവാദം. കാരണം കാണിക്കൽ നോട്ടിസ് നൽകിയ മൂന്നിൽ രണ്ടു പേർ മറുപടി നൽകി

മംഗളൂരു: ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മൂന്ന് വിദ്യാർഥിനികളിൽ രണ്ട് പേർ മറുപടി സമർപ്പിച്ചതായി കോളേജ് അറിയിച്ചു.അവരിൽ ഒരാൾ ശനിയാഴ്ച ക്ലാസുകളിൽ പങ്കെടുത്തു, മറ്റൊരാൾ ഹാജരായി. മൂന്നാമത്തെ വിദ്യാർഥിനി നോട്ടീസിനോട് പ്രതികരിച്ചിട്ടില്ലെന്നും കോളേജ് അധികൃതർ കൂട്ടിച്ചേർത്തു.

നിലവിൽ ബികോം പരീക്ഷകളുടെ മൂല്യനിർണയം കോളേജിൽ നടക്കുന്നുണ്ട്. അതിനാൽ, ബിരുദ ക്ലാസുകൾ ഓൺലൈൻ മോഡിൽ നടക്കുന്നു. ബിരുദാനന്തര ബിരുദ ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനിൽ നടക്കുന്നത്. ഉത്തരക്കടലാസ് മൂല്യനിർണയം തിങ്കളാഴ്ച മുതൽ തുടരുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അനസൂയ റായ് അറിയിച്ചു. കോളേജിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ വെള്ളിയാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം, ക്ലാസ് മുറിയിൽ വി ഡി സവർക്കറുടെ ഫോട്ടോ പതിപ്പിച്ചതിനെച്ചൊല്ലി വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ എം എസ് എഫ് പ്രവർത്തകരായ മസൂഖ്, അബൂബക്കർ സിദ്ദിഖ്, മുഹമ്മദ് റിപ്പാസ്, ഏ ബി വി പി പ്രവർത്തകരായ പ്രജൻ ഷെട്ടി, സ്വസ്തിക്, ഗുരുകിരൺ എന്നിങ്ങനെ ഇരുവിഭാഗത്തിലുള്ള ആറു വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം