പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ ശിലാശാസനങ്ങൾ ഉഡുപ്പി ബൈന്ദൂരിൽ കണ്ടെത്തി

ഉഡുപ്പി: പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ ശിലാശാസനങ്ങൾ ബൈന്ദൂർ താലൂക്കിലെ നന്ദനവന ഗ്രാമത്തിൽ കണ്ടെത്തി. പ്രസിദ്ധ ചരിത്രകാരനായ കെ ശ്രീധർ ഭട്ടിന്‍റെ മാർഗ നിർദേശപ്രകാരം വിരമിച്ച അധ്യാപകനായ സെന്റ് അലോഷ്യസ് കോളേജ് ഡയറക്ടർ ശ്രുതേഷ് ആചാര്യ, ഉഡുപ്പി ഓറിയന്റൽ ആർക്കൈവ്‌സ് റിസർച്ച് സെന്റർ ഡയറക്ടർ പ്രൊഫ എസ് എ കൃഷ്ണയ്യ എന്നിവർ നടത്തിയ ഖനനത്തിലാണ് ശിലാശാസനം കണ്ടെത്തിയത്. ബൈന്ദൂരിലെ നന്ദനാവനത്തിലെ സഞ്ജീവ പ്രഭുവിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് കണ്ടെടുത്ത കന്നട ഭാഷയിലെഴുതിയ ഈ ലിഖിതം കാന കല്ലിൽ ആലേഖനം ചെയ്ത രീതിയിലാണുള്ളത്. 38 വരികളിലായി 5 അടി ഉയരവും 2.5 അടി വീതിയുമുള്ളതാണ് ലിഖിതം.

ലിഖിതത്തിൽ വാമന വിഗ്രഹം കൊത്തിവെച്ചിട്ടുണ്ട്. ഇതിന്‍റെ മുകൾഭാഗത്ത് ഇരുവശത്തും ശംഖ്, ചക്രം, സൂര്യൻ, ചന്ദ്രൻ എന്നിവ കൊത്തിവച്ചിരിക്കുന്നു. അതിന് മുകളിൽ ഒരു തലക്കെട്ടുണ്ട്. ലിഖിതത്തിൽ സ്വസ്തി ശ്രീ ഗണാധിപതയേ നമഃ എന്നെഴുതിയിട്ടുണ്ട്. കൂടാതെ തീയതി 1442 വർത്തമാന പ്രമാധി സംവത്സരദ ശ്രാവണ ശുദ്ധ 15 ബുധവാര എന്ന് കന്നടയിൽ പരാമർശിച്ചിരിക്കുന്നു, അതായത് ഓഗസ്റ്റ് 21, ബുധനാഴ്ച 1519 എ.ഡിയിലാണ് ലിഖിതം എഴുതിയതെന്ന് കൃത്യമായി പറഞ്ഞിരിക്കുന്നു. ശിലാശാസനത്തിൽ എഴുതിയ തീയതി പ്രകാരം അക്കാലത്ത് ശ്രീലങ്ക വരെ നീണ്ടു കിടന്നിരുന്ന വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്നത് തുളുവ രാജാവായ കൃഷ്ണദേവരായരാണെന്നും മനസിലാവുന്നു. ബാർക്കൂർ എന്ന ചരിത്രത്തിൽ പ്രസിദ്ധമായ ബാരക്കൂറ നാട്ടുരാജ്യം ഭരിച്ചത് രത്‌നപ്പ ഒഡെയയുടെ മകൻ വിജയപ്പ ഒഡെയ ആയിരുന്നു.ഇവർക്ക് തിരുവിതാംകൂർ രാജാവുമായി ദത്ത് ബന്ധമുണ്ട്.നാട്ടുരാജാവായ വിജയപ്പ ഒഡെയയുടെ ദീർഘായുസ്സിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രാർത്ഥനയാണ് ലിഖിതം.

വാരക്കൂലോം എന്ന് കേരള ചരിത്രത്തിലെഴുതിയിട്ടുള്ള ബാരക്കൂറ രാജ്യം കേരളത്തിലെ തുളുനാടു എന്നു പറയപ്പെടുന്ന കാസർകോട് നീലേശ്വരം കാര്യങ്കോട് പുഴവരെ അതിർത്തി വിസ്തൃതിയുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. തിരുവിതാംകൂർ മഹാരാജാക്കന്മാരേ പോലെ വിഷ്ണു ഭക്തരായിരുന്നു ബാരക്കൂറക്കാർ. അംഗിരസ ഗോത്രത്തിലെ ഈശാന ഉപാധ്യായയുടെ മകൻ കേശവ ഉപാധ്യായയിൽ നിന്നും ഈ ലിഖിതം സംഭാവന സ്വീകരിച്ചതായാണ് എഴുതിയിട്ടുള്ളത്. ഇവിടങ്ങളിൽ വേണ്ടത്ര പര്യവേഷണം നടത്തിയാൽ പഴയ ഗോകർണം വരെ നീണ്ടു പരന്നു കിടന്നിരുന്ന കേരളത്തെക്കുറിച്ചും, തുളുനാടിനെക്കുറിച്ചും വിലപിടിപ്പുള്ള വസ്തുതകൾ ലഭ്യമാവുമെന്ന് ശ്രുതേഷ് ആചാര്യ എസ് എ കൃഷ്ണയ്യ എന്നിവർ അറിയിച്ചു. കർണാടക ചരിത്രത്തിനും അത് വലിയ മുതൽക്കൂട്ടാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം