മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച് വൈകിട്ട് 3.30ന് മുഖ്യമന്ത്രി കയറിയ തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് സംഭവം. പ്രവർത്തകർ, മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ നവീൻ കുമാർ അടക്കം മൂന്ന് പേരാണ് പ്രതിഷേധിച്ചത്. ഇവരെ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ തട്ടിമാറ്റുന്നത് പുറത്തുവന്ന ദൃശ്യത്തിൽ വ്യക്തമാണ്. ഇ.പി ജയരാജൻ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. വിമാനത്തിൽ സുരക്ഷ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചാണ് പ്രവർത്തകർ വിമാനത്തിൽ കയറിയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയത്

കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കണ്ണൂർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. എന്നാൽ, ആശുപത്രി ആവശ്യം പറഞ്ഞാണ് പ്രതിഷേധക്കാർ യാത്രയ്ക്ക് അനുമതി നേടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം