ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടുന്നു

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരിലേക്കുള്ള പ്രതിദിന എക്സ്പ്രസ് ട്രെയിൻ (16512/11) കോഴിക്കോടു വരെ നീട്ടുമെന്ന് കോഴിക്കോട് എം.പി എം.കെ. രാഘവൻ അറിയിച്ചു. ഇതിന് പുറമെ മംഗളുരു കോഴിക്കോട് എക്‌സ്പ്രസ് (16610) പാലക്കാട് വരെ നീട്ടുമെന്നും, പുതുതായി ലഭിക്കുന്ന മംഗളൂരു-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഇന്ത്യന്‍ റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റിയുടെതാണ് തീരുമാനമെന്നും കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ സര്‍വീസുകള്‍ ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു.

image: facebook/mkraghavaninc

 

ബെംഗളൂരു- കോഴിക്കോട് റൂട്ടിൽ യശ്വന്തപുര എക്‌സ്പ്രസ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ബെംഗളൂരു- മംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടുവരെ നീട്ടുന്നത് മലബാറിലെയും മംഗളൂരു, ഹാസൻ എന്നിവിടങ്ങളിലെയും യാത്രക്കാർക്ക് ആശ്വാസമാകും. മംഗളൂരു-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെ രാമേശ്വരം, പളനി തീര്‍ഥാടകര്‍ക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും പ്രയോജനം ചെയ്യും.

കുറേ കാലങ്ങളായി ഇതേ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റെയിൽ വിമുഖത കാട്ടുകയായിരുന്നുവെന്നും എം.പി. പറഞ്ഞു. മേയ് 30-ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇക്കാര്യത്തിൽ നിര്‍ണായകമായതെന്നും എം. പി. പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം