കര്‍ണാടകയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍

ബെംഗളൂരു: സംസ്ഥാനത്ത് ഒമിക്രോണിന്റെ വകഭേദങ്ങള്‍ വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ കെ സുധാകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ജീനോം സീക്വൻസിങ് ടെസ്റ്റ് അനുസരിച്ച് ഒമിക്രോണ്‍ വകഭേദമായ BA2 ആണ് പല പുതിയ കോവിഡ് രോഗികളിലും കണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്.

ജീനോം സീക്വൻസിങ് സാമ്പിള്‍ എടുത്തത് പ്രകാരമുള്ള കണക്കുകളും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. 2021 മാര്‍ച്ചു മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ സ്ഥിരീകരിച്ച 90.7 ശതമാനം കേസുകളിലും ഡെല്‍റ്റ വകഭേദമാണ് കണ്ടെത്തിയത്. ജനുവരി 2022 മുതല്‍ ഏപ്രില്‍ വരെ നാലു മാസങ്ങളില്‍ 87.80 ശതമാനം ഒമിക്രോണ്‍, അതിനുശേഷം മെയ് മുതല്‍ ജൂണ്‍ വരെ 99.20 ശതമാനം ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍.

ഒമിക്രോണ്‍ വകഭേദങ്ങളില്‍ നിലവില്‍ BA1.1.529, BA 1 എന്നിവ യഥാക്രമം 8.60 ശതമാനമായും, 0.04 ശതമാനമായും കുറഞ്ഞിരുന്നു. എന്നാല്‍ 2022 മെയ് മാസത്തോടെ BA2 വകഭേദം 80.60 ശതമാനത്തില്‍ നിന്ന് 89.40 ശതമാനമായി ഉയര്‍ന്നു. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളായ BA3, BA4, BA5 എന്നിവ വര്‍ധിക്കുന്നുണ്ടെന്നും ഇക്കാര്യം കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ചൊവ്വാഴ്ച 738 പുതിയ കേസുകളും തിങ്കളാഴ്ച 530 പുതിയ അണുബാധകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, രണ്ട് ദിവസങ്ങളിലും മരണങ്ങള്‍ പൂജ്യമായിരുന്നു. 2021ല്‍ ലോകത്താകെ നാശം വിതച്ച കോവിഡിന്റെ ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാരകമായ ഒരു വകഭേദമല്ല ഒമിക്രോണ്‍ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം