ഈഫല്‍ ടവറിനെ വിവാഹം കഴിച്ച സ്ത്രീ വീണ്ടും ശ്രദ്ധ നേടുന്നു: വേലിയോട് ലൈം​ഗികാകര്‍ഷണം തോന്നുന്നുവെന്ന് ലാബ്രി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈഫല്‍ ടവറിനെ വിവാഹം കഴിച്ച എറിക്ക ലാബ്രി പുതിയ തുറന്നുപറച്ചിലിലൂടെ വീണ്ടും ശ്രദ്ധ നേടുന്നു. തനിക്ക് ഒരു വേലിയോട് ലൈം​ഗികാകര്‍ഷണം തോന്നുന്നു എന്ന് പറഞ്ഞാണ് ഇപ്പോള്‍ അമേരിക്കന്‍ സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു വേലി ഇവിടെ കാണുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആകൃതി ഇതാണ് എന്നാണ് വേലിയോടുള്ള പ്രണയത്തെ കുറിച്ചുള്ള എറിക്കയുടെ വിവരണം. താന്‍ ആ വേലിയുമായി വളരെ അധികം ശാരീരികമായ അടുപ്പത്തിലാണ് എന്നും എറിക്ക വീഡിയോയില്‍ വിവരിച്ചു. ഒപ്പം തന്നെ ആ വേലിയോട് സംസാരിക്കുന്നതും കാണാം.

പ്രൊഫഷണല്‍ അമ്പെയ്ത്തുകാരിയാണ്  എറിക്ക ലാബ്രി എന്ന ഈ അമ്പതുകാരി. ഒപ്പം തന്നെ വസ്തുക്കളോട് ആളുകള്‍ക്ക് തോന്നുന്ന ആകര്‍ഷണങ്ങളെ കുറിച്ച്‌ നിരന്തരം സംസാരിക്കുന്ന ഒരാളുമാണ്.
എറിക്ക ലാബ്രി അറിയപ്പെടുന്നത് തന്നെ എറിക്ക ഈഫല്‍ എന്നാണ്. വസ്തുക്കളെ പ്രണയിക്കുന്ന ആളുകളില്‍ വളരെ അധികം അറിയപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ പേരാണ് എറിക്കയുടേത്. എറിക്ക ആ​ഗോളശ്രദ്ധ പിടിച്ചു പറ്റുന്നത് 2007 -ല്‍ അവര്‍ താന്‍ ഈഫല്‍ ടവറിനെ വിവാഹം ചെയ്‍തു എന്ന് പറഞ്ഞതോടു കൂടിയാണ്. പാരീസിലാണ് ‘വിവാഹം’ നടന്നത്. അങ്ങനെ എറിക്ക ലാബ്രി തന്റെ പേര് മാറ്റുകയും എറിക്ക ഈഫല്‍ എന്ന് ആക്കുകയും ചെയ്‍തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം