ഓസ്‌ട്രേലിയൻ സി.ഇ.ഒ. ബെംഗളൂരുവിൽ കവർച്ചക്കിരയായി

ബെംഗളൂരു: ബിസിനസ് സന്ദര്‍ശനത്തിന് ബെംഗളൂരുവിലെത്തിയ ഓസ്ട്രേലിയന്‍ സി.ഇ. ഒ. കവര്‍ച്ചക്കിരയായി. സിഡ്നിയിലെ രണ്ടു കമ്പനികളുടെ സി.ഇ.ഒ.യായ അസൊ ഹംസെഹെയ് (38) ആണ് നഗരത്തില്‍ കവര്‍ച്ചയ്ക്കിരയായത്. മാന്യത ടെക്പാര്‍ക്കിനടുത്താണ് സംഭവം. സഹായിക്കാനെന്ന പേരിലെത്തിയ നാലംഗസംഘമാണ് കൊള്ളയടിച്ചത്. മൂന്നു ബാഗുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ ഒരാളെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. സയിദ് ഇമ്രാന്‍ എന്നയാളാണ് അറസ്റ്റിലായത്.

മേയ് 23-നാണ് അസൊ ബെംഗളൂരുവില്‍ എത്തിയത്. ഫോര്‍ച്ച്യൂണ്‍ ഹോട്ടലിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ സഹായത്തിനെത്തുകയും പിന്നാലെ ഒരാള്‍ കൂടി വന്ന് മര്‍ദ്ദിച്ചശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് പരാതി. ആദ്യം കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നെങ്കിലും സ്റ്റേഷനില്‍ നിന്ന് ഗോവിന്ദപുര സ്റ്റേഷനിലേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഹോട്ടല്‍ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സയിദ് ഇമ്രാനെ അറസ്റ്റ് ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം