ലോകത്തിലെ ഏറ്റവും വലിയ സ്വർണ നാണയത്തിന് വേണ്ടിയുള്ള തിരച്ചിൽ പുന:രാരംഭിച്ച് കേന്ദ്രം

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണ നാണയത്തിന് വേണ്ടിയുള്ള തിരച്ചിൽ കേന്ദ്ര സർക്കാർ പുന:രാരംഭിച്ചു. 12 കിലോ ഭാരമുള്ള അമൂല്യ പുരാവസ്തു നിധിയ്ക്കുള്ള തിരച്ചിലാണ് കേന്ദ്രം വീണ്ടും തുടങ്ങിയിരിക്കുന്നത്. അവസാനമായി ഹൈദരാബാദിലെ നൈസാം എട്ടാമനായിരുന്ന മുഖറം ഷായുടെ കൈവശം ഇത് ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ നാണയം സ്വിസ് ബാങ്കിന് ലേലം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതിന് ശേഷം നാണയം കണ്ടെത്താൻ സിബിഐ ഉൾപ്പെടെ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.

35 വർഷത്തിന് ശേഷമാണ് നിസാമിന്റെ കൈവശമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വർണനാണയം കണ്ടെത്താനുള്ള ശ്രമം വീണ്ടും കേന്ദ്രം ആരംഭിക്കുന്നത്. ജഹാംഗീർ ചക്രവർത്തി പുറത്തിറക്കിയ നാണയം അവസാനത്തെ നിസാമിന് പാരമ്പര്യമായി ലഭിച്ചതാണെന്ന് നാണയത്തെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രമുഖ ചരിത്രകാരി സൽമ അഹമ്മദ് ഫാറൂഖി പറഞ്ഞു. ഹൈദരാബാദിന്റെ അഭിമാനമെന്നാണ് നാണയത്തെ ഇവർ വിശേഷിപ്പിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം