അഗ്നിപഥ്; മൂന്ന് ദിവസത്തിനകം 56960 അപേക്ഷകൾ, മികച്ച പ്രതികരണമെന്ന് വ്യോമസേന

 

ന്യൂഡല്‍ഹി: താത്കാലികമായി സൈനിക സേവനത്തിന് അനുമതി നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്ക് യുവാക്കളില്‍ നിന്നും മികച്ച പ്രതികരണമെന്ന് വ്യോമസേന. ജൂണ്‍ 24 ന് ആരംഭിച്ച രജിസ്‌ട്രേഷനില്‍ ഇതുവരെ 56960 പേരാണ് രജിസ്റ്റര്‍ ചെയ്തതെന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡിസംബറോടെ നിയമനം നല്‍കാന്‍ സാധിച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. യുവാക്കള്‍ അഗ്‌നിപഥിന്റെ ഗുണവശങ്ങള്‍ മനസിലാക്കിയതുകൊണ്ടാണ് മികച്ച പ്രതികരണം ഉണ്ടായതെന്നാണ് സേന അധികൃതരുടെ അഭിപ്രായം. 2022 ജൂലൈ 5 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം.

ജൂണ്‍ 12 നാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസിനും 21 വയസിനും ഇടക്ക് പ്രായമുള്ളവര്‍ക്കാണ് നാല് വര്‍ഷത്തെ സൈനിക സേവനത്തിന് പദ്ധതിയിലൂടെ അവസരം ലഭിക്കുന്നത്. ഈ വർഷം മാത്രം പ്രായപരിധി 23 ആയി ഉയർത്തിയിട്ടുണ്ട്.

ജൂലൈയിലാണ് കരസേനയിലേക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്. ഓഗസ്റ്റ് പകുതിയോടെ കരസേനയുടെ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും. പ്രഥമ ബാച്ചില്‍ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അത് അടുത്ത നാല് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് 50,000 മുതൽ 60,000 വരെയായി ഉയര്‍ത്തും. പിന്നീട് അത് ഒരു ലക്ഷമായി ഉയര്‍ത്തുമെന്ന് നേരത്തെ സൈനികകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചിരുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://agnipathvayu.cdac.in  എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് (PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്-I, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-II, മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ പാസായ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ 10+2 അല്ലെങ്കില്‍ തത്തുല്യമായ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ 3 വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ്, മെട്രിക്കുലേഷന്‍ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ 2 വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സ് മാര്‍ക്ക് ഷീറ്റ്, നോണ്‍-വൊക്കേഷണല്‍ മാര്‍ക്ക് ഷീറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കൂ.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://agnipathvayu.cdac.in/AV/ എന്ന ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ IAF വെബ്സൈറ്റായ https://indianairforce.nic.in/ ലഭ്യമായ ഇന്ത്യന്‍ എയര്‍ഫോഴ്സ് അഗ്‌നിപഥ് അപേക്ഷാ ഫോറം 2022 സന്ദര്‍ശിച്ച് അപേക്ഷിക്കാം. 250 രൂപയാണ് അപേക്ഷ ഫീസ്. ഉദ്യേഗാര്‍ഥികള്‍ക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പേയ്മെന്റ് ഗേറ്റ്വേ വഴിയോ ഏതെങ്കിലും ആക്സിസ് ബാങ്ക് ബ്രാഞ്ചില്‍ ചലാന്‍ പേയ്മെന്റ് വഴിയോ ഫീസ് അടക്കാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം