വിദ്യാര്‍ഥികളുടെ അമ്മമാര്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

തുമകുരു : വിദ്യാർഥികളുടെ അമ്മമാർക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോകളും അയക്കുന്നത് പതിവാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. തുമകൂരിലെ മധുഗിരി താലൂക്കിന് സമീപമുള്ള ദൊഡ്ഡഹട്ടി സർക്കാർ പ്രൈമറി സ്‌കൂളിലെ എം.സുരേഷ (35) നെയാണ് സസ്പെൻഡ് ചെയ്തത്

വിവിധ ആവശ്യങ്ങൾക്കായി സ്‌കൂളിലെത്തുന്ന സ്ത്രീകളോട് മാന്യമായി ഇടപെട്ട് സൗഹൃദം സ്ഥാപിച്ച് ഇവരുടെ മൊബൈൽ നമ്പർ വാങ്ങി പിന്നീട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്‌ക്കുകയാണ് ഇയാളുടെ പതിവ്. വിദ്യാർഥികളുടെ പഠനം എങ്ങിനെയുണ്ടെന്ന് തിരക്കിയാണ് ഇയാൾ അമ്മമാരെ വിളിക്കാറുള്ളത്. ഭർത്താവ് വിദേശത്തും ദൂരസ്ഥലത്തും ജോലി ചെയ്യുന്ന യുവതികളായ വീട്ടമ്മമാരോടായിരുന്നു ഇയാൾക്ക് കമ്പം.

തനിക്ക് വലിയ രാഷ്ട്രീയ ബന്ധമുണ്ടെന്നും പല വലിയ നേതാക്കളും പരിചയക്കാരാണെന്നും അവരോടൊപ്പം മദ്യപിക്കാറുണ്ടെന്നും സുരേഷ് നാട്ടിലെ യുവാക്കളോടും സഹ അധ്യാപകരോടും പറഞ്ഞിരുന്നു. സ്ഥലം എം.എൽ.എ ചില ജോലികൾ ഏൽപ്പിച്ചതായി പറഞ്ഞ് ഇയാൾ പലപ്പോഴും ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്ന് സ്ക്കൂളിൽ എത്താറുമില്ല. ഗ്രാമവാസികൾ വിദ്യാഭ്യാസ വകുപ്പിന് കൂട്ടമായി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം നടന്നത്. അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇയാൾക്കെതിരെയുള്ള എല്ലാ പരാതികളും ശരിയാണെന്ന് കണ്ടെത്തിയതോടെ ഇയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എം.എൽ.എയുടെ പേരിൽ കള്ളം പറഞ്ഞ് ലീവെടുത്തതിന് പോലീസ് ഇയാൾക്കെതിരെ കേസുമെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം