കോവിഡ് കേസുകളിൽ വർധന; ആശുപത്രികളിൽ പ്രവേശനം തേടുന്നവരുടെ എണ്ണം കൂടുന്നു

ബെംഗളൂരു: ബെംഗളൂരുവിലടക്കം സംസ്ഥാനത്ത് വീണ്ടും പ്രതിദിന കോവിഡ് നിരക്കുകള്‍ ഉയര്‍ന്നതോടെ ആശുപത്രിയില്‍ പ്രവേശനം തേടുന്നുവരുടെ എണ്ണത്തിലും വര്‍ധന. ജൂണ്‍ 16 വരെ ബെംഗളൂരുവില്‍ 31 പേരായിരുന്നു ചികിത്സക്കായി പ്രവേശനം തേടിയിരുന്നത്. എന്നാല്‍ 27 ആയപ്പോള്‍ ഇത് 72 ആയി വര്‍ധിച്ചതായി ബി.ബി.എം.പിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബെംഗളൂരുവില്‍ പ്രതിദിനം 600-700 കേസുകളാണ് സ്ഥിരീകരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരും ഹോം ഐസൊലേഷന്‍ തേടുന്നവരുമാണ്. ചികിത്സ വേണ്ടിവരുന്നവര്‍ കൂടുതലും സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നതെന്ന് ബി.ബി.എം.പി സ്‌പെഷ്യല്‍ കമീഷണര്‍ ഡോ. ത്രിലോക് ചന്ദ്ര കെ.വി പറഞ്ഞു. തീവ്രപരിചരണ യൂണിറ്റുകളിലും ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലും (എച്ച്.ഡി.യു) ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കോവിഡ് വ്യാപനത്തിന്റെ തീവ്രതയാണ് സൂചിപ്പിക്കുന്നതെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കോവിഡ് മരണനിരക്ക് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബെംഗളൂരുവില്‍ ബുധനാഴ്ച പ്രതിദിന കോവിഡ് നിരക്ക് ആയിരം കവിഞ്ഞു. 1109 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1093 പേര്‍ രോഗമുക്തി നേടി. ജില്ലയിലെ സജീവ കേസുകളുടെ എണ്ണം 5393.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം