സംസ്ഥാനത്ത് 6600 പുതിയ ക്ലാസ് മുറികൾ നിർമ്മിക്കാൻ സർക്കാർ 992 കോടി രൂപ അനുവദിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ പ്രൈമറി, ഹൈസ്‌കൂളുകളിൽ 6,600 പുതിയ ക്ലാസ് മുറികൾ നിർമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു. ശനിയാഴ്ച ചേർന്ന പൊതുവിദ്യാഭ്യാസ ഉന്നതോദ്യഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് സർക്കാറിനോട്്് നിരന്തരം പരാതിപ്പെട്ടിരുന്നു. 2022-23 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മെയ് 16 ന് നടത്തിയ യോഗത്തിൽ വിദ്യാർഥികൾ അവരുടെ ക്ലാസ് മുറികൾ ചോരുന്നതിനെക്കുറിച്ചും മോശം സീലിംഗ് വർക്കുകളെക്കുറിച്ചും പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രി അന്നു തന്നെ വിഷയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ക്ലാസ് മുറികൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു.

2022-2023 അധ്യയന വർഷത്തിൽ ഏകദേശം 6,601 ക്ലാസ് മുറികൾ നിർമ്മിക്കാനാണ് സർക്കാർ തീരുമാനം. സർക്കാർ ഹയർ പ്രൈമറി സ്‌കൂളുകളിൽ 3,616 ക്ലാസ് മുറികൾ നിർമിക്കും. ഓരോ ക്ലാസ് മുറിക്കും 13.90 ലക്ഷം രൂപ വീതം ചെലവഴിക്കും. അതേ പോലെ ഹൈസ്‌കൂളുകളിൽ 2,985 ക്ലാസ് മുറികൾ ഒരുക്കും. ഒരു ക്ലാസ് മുറിക്ക് 16.40 ലക്ഷം ചെലവഴിക്കും. 100 കോടി രൂപ ചെലവിൽ പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജുകളിൽ 1,500-ലധികം ക്ലാസ് മുറികളും നിർമ്മിക്കും.

സ്‌കൂൾ വികസന ആസൂത്രണം, കല്യാണ കർണാടക മേഖലാ വികസന ബോർഡ്, മൈനിംഗ് ഇംപാക്ട് സോണിനായുള്ള സമഗ്ര പരിസ്ഥിതി പദ്ധതി, ജില്ലാ മിനറൽ ഫണ്ടുകൾ എന്നിവയിൽ നിന്നാണ് ക്ലാസ് മുറികൾ നിർമിക്കുന്നതിനുള്ള 992 കോടി കണ്ടെത്തുക. 2022 ഡിസംബർ മാസത്തോടെ എല്ലാ ക്ലാസ് മുറികളും നിർമിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം