ഗുണ്ടൽപേട്ടിൽ സൂര്യകാന്തിപാടം പൂത്തു; രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സ്വർണപൂപ്പാടം കാണാൻ ഒഴുകിയെത്തി സഞ്ചാരികൾ

മൈസൂരു: സംസ്ഥാന അതിർത്തിയായ ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ട്, നഞ്ചൻകോട് ഭാഗങ്ങളിലെ സൂര്യകാന്തി പൂപ്പാടങ്ങൾ പൂത്തു തുടങ്ങിയതോടെ വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇവിടേക്ക് സഞ്ചാരികൾ എത്തിയിരുന്നില്ല. എന്നാൽ ഇത്തവണ എല്ലാം മാറി നിന്നതോടെ സ്വർണവർണം വാരിത്തൂവിയ പൂപ്പാടം കാണാൻ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും സഞ്ചാരികൾ ഒഴുകിയെത്തുകയാണ്.

ദേശീയപാത 766ന് ഇരുവശത്തുമായി കണ്ണെത്താ ദൂരത്തോളം വിരിഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂപാടങ്ങളും സൂര്യകാന്തി പാടങ്ങളും കാണാൻ നിരവധി പേരാണ് ഇവിടങ്ങളിലേക്ക് ഒഴുകിയെത്താറ്. ഇവിടെ ജൂലൈ ആദ്യ വാരം മുതൽ പൂക്കൾ വിരിഞ്ഞ് തുടങ്ങിയിരുന്നു. വയനാട് ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നുമുള്ള മലയാളികളാണ് പൂപ്പാടം കാണാൻ എത്തുന്നതിൽ ഭൂരിപക്ഷവും. സംസ്ഥാന അതിർത്തിയായ പൊൻകുഴി മുതൽ തന്നെ ഗുണ്ടൽപേട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.

കേരളത്തിലെ ഓണക്കാലം, പെയിൻറ് വിപണി, മറ്റ് സ്ഥലങ്ങളിലെ ഉത്സവങ്ങൾ എന്നിവ ലക്ഷ്യം വച്ചാണ് കർണാടകയിൽ പൂപ്പാടങ്ങൾ ഒരുങ്ങുന്നത്. കർണാടകയുടെ അതിർത്തി ചെക്ക് പോസ്റ്റായ മൂലഹള്ളയിലും ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. അതിർത്തി പിന്നിട്ട് വനപ്രദേശവും കഴിഞ്ഞ് എത്തുന്ന മഥുർ മുതൽ തുടങ്ങുകയാണ് പാതയ്ക്ക് ഇരുവശവും പൂത്തുലഞ്ഞുകിടക്കുന്ന പൂപ്പാടങ്ങൾ. ഹെക്ടർ കണക്കിന് പാടമാണ് സ്വർണം വാരി വിതറി ആകർഷണീയമായി കിടക്കുന്നത്. സെപ്റ്റംബർ ആദ്യ വാരം വരെ പൂപ്പാടങ്ങൾ സന്ദർശിക്കുന്നവരുടെ തിരക്കുണ്ടാകും.ബെംഗളൂരുവിൽ നിന്നും 280 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഗുണ്ടൽപേട്ടയിലെ പൂപ്പാടങ്ങളിലേക്കെത്താം. നിരവധി ചിത്രങ്ങളിലെ ഗാനരംഗങ്ങൾക്കും ഇവിടങ്ങളിലെ പൂപ്പാടങ്ങൾ പശ്ചാത്തലമേകിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം