ഐ.ഐ.എം കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) പരീക്ഷക്ക് അപേക്ഷിക്കാം

കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.) പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) നവംബർ 27-ന് നടത്തും. ഐ.ഐ.എമ്മിന് കീഴിലുള്ള അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്നൗ, നാഗ്പുർ, റായ്പുർ, റാഞ്ചി, റോഹ്‌തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്പുർ, വിശാഖപട്ടണം എന്നീ 20 കേന്ദ്രങ്ങളിലേക്കാണ് ‘കാറ്റ്’ വഴി പ്രവേശനം നടത്തുന്നത്. മൂന്നു സെഷനുകളിലായിട്ടാണ് ടെസ്റ്റ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് : www.iimcat.ac.in

ആയുഷ് പി.ജി എൻട്രൻസ്: ആഗസ്റ്റ് 18 വരെ അപേക്ഷ നല്കാം

രാജ്യത്തെ ആയുഷ് കോഴ്സുകളിലെ എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. ആഗസ്റ്റ് 18 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി ബാച്ച്ലർ ബിരുദവും റജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് അപേഷിക്കാം. ഈ വർഷം ഒക്ടോബർ 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കിയാലും മതി. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ആഗസ്റ്റ് 19 രാത്രി 11.50 വരെ 2700 രൂപ ഫീസ് അടയ്ക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപ എന്നിങ്ങനെയാണു ഫീസ്. ആഗസ്റ്റ് 22 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷയിൽ  തിരുത്തുകൾ വരുത്താം.

കൂടുതൽ വിവരങ്ങൾക്ക്:  https://aiapget.nta.nic.inhttps://nta.ac.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം