പാർട്ടി നേതാക്കളെ കേന്ദ്ര സർക്കാർ തീവ്രവാദികളെ പോലെ കാണുന്നതായി കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഒരു അന്വേഷണ ഏജൻസിയേ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കുന്നത് രാജ്യം മുഴുവൻ വീക്ഷിക്കുയാണെന്നും കോൺഗ്രസിനേയും സ്ഥാപനങ്ങളെയും സർക്കാർ തിവ്രവാദികളായിട്ടാണ് കാണുന്നതെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹെറാൾഡ് ഹൗസിലുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് നേതാക്കളായ അജയ്മാക്കൻ, ജയറാം രമേശ്, അഭിഷേക് മനു സിംഗ്വി എന്നിവർ വാർത്താസമ്മേളനം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെയും വസതികൾക്ക് പുറത്ത് പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഡൽഹി പോലീസ് അനുമതി നിഷേധിച്ചതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിഷേധം നടത്താൻ ഡൽഹി പോലീസ് ഞങ്ങൾക്ക് അനുമതി നൽകിയില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, ഭക്ഷ്യ വസ്തുക്കളുടെ ജിഎസ്ടി എന്നിവയ്ക്കെതിരെയായിരുന്നു ഞങ്ങളുടെ പ്രതിഷേധം. എന്നാൽ അനുമതി നിഷേധിച്ചു. പാർട്ടി നേതാക്കളെ ജയിലിൽ അടച്ചാലും ഞങ്ങൾ പ്രതിഷേധം തുടരും. കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. സർക്കാറിന്റെ വിലകുറഞ്ഞ തന്ത്രങ്ങൾ ഉപയോഗിച്ച് കോൺഗ്രസിന്റെ ശബ്ദം നിശബ്ദമാക്കാനാവില്ലെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഞങ്ങൾ ഒരിക്കലും ഒഴിഞ്ഞുമാറില്ലെന്നും നേതാക്കൾ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം