സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ സ്വാതന്ത്യ സമര സേനാനികളുടെ ലിസ്റ്റിൽ സവർക്കറുടെ പേര്; വിവാദം മുറുകുന്നു

തിരുവനന്തപുരം: സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ വീര വിനായക ദാമോദർ സവർക്കറുടെ പേരു വന്നതോടെ പോസ്റ്റ് വിവാദത്തിലേക്ക്. ആൻഡമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള പോസ്റ്റാണ് ചർച്ചാവിഷയമായിരിക്കുന്നത്. കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ. ഈ ധീരയോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ് ഇതായിരുന്നു സിപിഎം പേജിലെ പോസ്റ്റ്.

1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളും പങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി. സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്റെ ചിത്രം അതേരീതിയിൽ ഫോട്ടോയായും നൽകിയിട്ടുണ്ട്. എന്നാൽ ഇന്നലെ മുതൽ സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി അനുകൂല വാർട്‌സാപ്പ് ഗ്രൂപ്പുകളിലും ബിജെപിക്കാരിലും വലിയ അത്ഭുതമാണുണ്ടാക്കിയത്. അങ്ങനെ സവർക്കറെയും സഖാവാക്കി എന്നു വ്യഖ്യാനിച്ച് ബിജെപി ഈ പോസ്റ്റ് വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സവർക്കർ സഹോദരന്മാരെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽപ്പെടുത്തി. അവർ അറിയാതെയാണെങ്കിലും സത്യം വിളിച്ചു പറഞ്ഞു. ആ മഹാ മനസ്‌കതയ്ക്ക് നമോവാകം എന്നാണ് ബിജെപി സംഘപരിവാർ സംഘടനകളുടെ ഗ്രൂപ്പികളിൽ മുഴുവനുമുള്ളത്. ധീരയോദ്ധാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്തു പുറത്തിറങ്ങി, അതാണ് ചരിത്രമെന്ന് സിപിഎം പ്രൊഫൈലുകളും പോസ്റ്റിനെ അനുകൂലിച്ച് രംഗത്തുണ്ടെങ്കിലും പോസ്റ്റ് വിവാദമായിരിക്കുകയാണ്.

സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പരിഹാസവുമായി രംഗത്തെത്തി. സ്വാതന്ത്ര്യസമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ഓഗസ്റ്റ് 15 അല്ല, ഇതാപത്തു പതിനഞ്ചാണെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ 1947-ൽ പറഞ്ഞത്. പതിനഞ്ചുകൊല്ലം ത്രിവർണ പതാക വലിച്ചുതാഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്. എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വീര വിനായക് ദാമോദർ സവർക്കർ. ആ വിപ്ലവ സൂര്യനെ എന്നെന്നേക്കുമായി ആകാശത്ത് നിന്ന് മറക്കാം എന്ന് കരുതിയ കാർമേഘങ്ങൾക്ക് തെറ്റിയിരിക്കുന്നു, ഭൂമിയും ആകാശവും അവന്റെ സിംഹനാദത്താൽ ഇന്നും പ്രകമ്പനം കൊള്ളുന്നു. എന്നാണ് ബിജെപി അണികളുടെ പോസ്റ്റ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം