ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; തോട്ടിൽ വീണ നാലംഗ കുടുംബത്തെ നാട്ടുകാർ രക്ഷപ്പെടുത്തി

കോട്ടയം: കനത്ത മഴയ്ക്കിടെ ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം വഴിതെറ്റി തോട്ടിൽ വീണു. തക്കസമയത്ത് നാട്ടുകാരുടെ രക്ഷപ്പെടുത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം തിരുവാതുക്കലിനു സമീപം വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരുവല്ല കുമ്പനാട് സ്വദേശികളായ ഡോക്ടർ സോണിയ(32) ആറുമാസം പ്രായമായ കുഞ്ഞ്, മാതാവ് ശോശാമ്മ(65) കാറോടിച്ചിരുന്ന സഹോദരൻ അനീഷ് (21) എന്നിവരാണ് രക്ഷപെട്ടത്.

നേരം വൈകി എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയിൽ നാട്ടകം പാറേച്ചാൽ ബൈപാസിലായിരുന്നു സംഭവം. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയിൽ വഴി തെറ്റിയ ഇവർ പാറേച്ചാൽ ബൈപാസിൽ എത്തുകയായിരുന്നു. ബോട്ടുജെട്ടിിയുടെ ഭാഗത്തേക്കാണ്‌ കാർ നീങ്ങിയത്. റോഡും തോടും തിരിച്ചറിയാനാവാത്ത സാാഹചര്യമായിരുന്നുവെന്നും കാർ സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കാറിനുള്ളിലുള്ളവർ ചില്ലുകളിലിടിച്ച് ഒച്ചയുണ്ടാക്കിയതോടെ സമീപത്തുള്ള നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഓടികൂടിയ നാട്ടുകാരായ യുവാക്കൾ വെള്ളത്തിൽ ചാടി കാറ് തൂണുമായി ബന്ധിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്. സത്യൻ, വിഷ്ണു എന്നീ യുവാക്കളാണ് രക്ഷാ പവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടമറിഞ്ഞെത്തിയ ബന്ധുക്കൾക്കൊപ്പം ഇവർ തിരുവല്ലയിലേക്ക് മടങ്ങി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം