ഭട്കൽ മുട്ടള്ളിയിൽ വീണ്ടും ഉരുൾപൊട്ടൽ; ആറ് വീടുകൾ അപകടാവസ്ഥയിൽ

ഭട്കൽ: നേരത്തെ നാല് പേർ മരിച്ച മുട്ടള്ളിയിൽ അതേ സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടൽ. ഇതോടെ പ്രദേശവാസികൾ ആകെ ഭയാശങ്കയിലായി. കഴിഞ്ഞ ആഗസ്ത് 2ന് തിങ്കളാഴ് പുലർച്ചെയാണ് രാത്രിയിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം കുന്നിൻ മുകളിലെ ഭൂമി തെന്നിമാറി വീട്ടിലേക്ക് പതിച്ചത്. മണ്ണിന്റെ അവശിഷ്ടങ്ങൾക്ക്
അടിയിൽപ്പെട്ട് ഒരു കുടുംബത്തിലേ നാല് പേർ അന്ന് മരിച്ചിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കം എത്തി കുടുംബത്തിലേ അനാഥരായ കുട്ടികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നാലു ദിവസത്തിനിപ്പുറം മുട്ടള്ളിയിൽ അതേ സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത് നാട്ടുകാരേ അമ്പരിപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി കനത്തമഴയിൽ മലഞ്ചെരുവിലെ അസ്ഥിരമായ ഭാഗത്തെ മണ്ണ് അടർന്ന് വീഴുമെന്ന് കുരുതിയിരുന്നെങ്കിലും, വീണ്ടും ഉരുൾപൊട്ടിയതോടെ സമീപത്തെ നിരവധി വീടുകൾ അപകടാവസ്ഥയിലായി. മലമുകളിൽ നിന്ന് താഴേയുള്ള റോഡിന്റെ അരികിൽ വരെ മണ്ണിടിഞ്ഞ് എത്തിയിട്ടുണ്ട്. ഇനിയും ഉരുൾപൊട്ടൽ ഉണ്ടായാൽ പ്രദേശത്തേക്കുള്ള ഏക റോഡും ഇല്ലാതാകുമെന്ന പേടിയിലാണ് പ്രദേശവാസികൾ. ആദ്യം ഉരുൾ പൊട്ടലുണ്ടായതിനെ തുടർന്ന് സ്ഥലം ഒഴിയാൻ സമീപത്തെ ആറ് വീട്ടുകാർക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും ഇതുവരെ അഭ്യർഥന മാനിച്ച് കുടിയൊഴിഞ്ഞിട്ടില്ല. ആറുവീടുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം