ഇനി പാടരുതെന്ന് ഗായകനോട് എഴുതി വാങ്ങി പോലീസ്: കാരണം ഇതാണ്

സോഷ്യല്‍മീഡിയ സെന്‍സേഷനായ ഗായകനാണ് ബംഗ്ലാദേശ് സ്വദേശിയായ ഹീറോ ആലം. രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും 1.5 ദശലക്ഷം യൂട്യൂബ് സബ്സ്ക്രൈബേര്‍സും ആലമിനുണ്ട്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവില്‍ ഗായകനോട് ഇനി പാട്ട് പാടരുതെന്ന് പോലീസ് നേരിട്ട് ആവശ്യപ്പെട്ടു. കുറേ പേര്‍ പരാതി നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.

നൊബേല്‍ പുരസ്‌കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും  കവിതകള്‍ മോശം രീതിയില്‍ വികൃതമാക്കി ആലപിച്ചതിനെ തുടര്‍ന്നുമാണ് ഹീറോ ആലമിനെതിരേ ആളുകള്‍ രംഗത്തെത്തിയത്. പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗാനങ്ങള്‍ അവതരിപ്പിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും ആലം പറയുന്നു. ഒരു ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്നും ഇനി പാടില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയെന്നും ആലം കൂട്ടിച്ചേര്‍ത്തു.

നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ആലം 2018 ലെ ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 638 വോട്ടുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. എനിക്ക് ഞാനൊരു ഹീറോ ആണെന്നും. അതിനാല്‍ ഞാന്‍ ഹീറോ ആലം എന്ന പേര് സ്വീകരിച്ചു എന്നുമാണ് താരം പറയുന്നത്. എന്ത് വന്നാലും ഈ പേര് ഉപേക്ഷിക്കില്ലെന്നും ആലം പറയുന്നു.

‘രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നും പോലീസ് പിടിച്ചുകൊണ്ടുപോയി എട്ടു മണിക്കൂറോളം കസ്റ്റഡിയില്‍ വച്ചു. എന്തുകൊണ്ടാണ് ഞാന്‍ രബീന്ദ്ര, നസ്‌റുല്‍ ഗാനങ്ങള്‍ പാടുന്നത് എന്ന് അവര്‍ ചോദിച്ചു. ബംഗ്ലാദേശില്‍ സ്വാതന്ത്ര്യത്തോടെ പാടാന്‍ പോലും കഴിയുന്നില്ലെന്നും ആലം പറഞ്ഞു.

എന്നാല്‍ സംഭവത്തെക്കുറിച്ച്‌ ധാക്ക പോലീസിന്റെ പ്രതികരണം മറ്റൊന്നായിരുന്നു. അനുവാദം ഇല്ലാത്ത ഗാനങ്ങള്‍ പാടിയതിനും മ്യൂസിക്ക് വീഡിയോകളില്‍ അനുവാദമില്ലാതെ പോലീസ് യൂണിഫോം ഉപയോഗിച്ചതിനും ആലം ക്ഷമാപണം നടത്തിയതായി പോലീസ് അറിയിച്ചു. ആലമിനെതിരെ നിരവധി പരാതികള്‍ ലഭിച്ചു. ഇങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി മാത്രം ആലം പലതും ചെയ്യുന്നുണ്ട്. പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല’- ധാക്ക പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം