കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു: കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു, യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ ഇങ്ങനെ

ഇടുക്കി: ഇടുക്കി ചെറുതോണിയില്‍ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാറാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പരിഭ്രാന്തിയിൽ കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു. പുഴയിലേക്ക് വീണ ഇവര്‍ ഒഴുക്കില്‍പ്പെട്ട ശേഷം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

100 മീറ്ററോളം ഒഴുകിയശേഷം പുല്ലില്‍ പിടിച്ചു രക്ഷപ്പെട്ടു. മരിയപുരത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് അപകടം നടന്നത്. തങ്കമണിയില്‍ നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ മറ്റാരുമില്ലായിരുന്നു. മഴയായതിനാല്‍ പ്രദേശവാസികളും അറിഞ്ഞില്ല.

എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തില്‍ ഇടിക്കാതെ കാര്‍ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാര്‍ മറിഞ്ഞു വീണു. കാറില്‍നിന്ന് ഒരുവിധത്തില്‍ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്. ശക്തമായ ഒഴുക്കില്‍ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലില്‍ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്‌സിയുടെ പിന്നിലേക്കായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം