ലെസ്ബിയന്‍ പ്രണയവുമായി ‘ഹോളി വൂണ്ട്: ട്രെയിലര്‍ പുറത്തുവിട്ടു

തിരുവനന്തപുരം: ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുങ്ങുന്ന ‘ഹോളി വൂണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളി വൂണ്ട്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച്‌ ശക്തമായി സിനിമയില്‍ പ്രതിപാദിക്കുന്നതായി ട്രെയ്‌ലറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഏറെ വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം ചിത്രം ആഗസ്റ്റ് 12 ന് ഒ.ടി.ടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ‌’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓര്‍മപ്പെടുത്തുന്നു.

മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. മുമ്പ് മലയാള സിനിമയില്‍ ലെസ്ബിയന്‍ പ്രണയങ്ങള്‍ കഥാ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയും തീവ്രമായ രീതിയില്‍ അവതരിപ്പിച്ചിരുന്നില്ല. പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം