നമ്മ ക്ലിനിക്കിന് ലോഗോ ക്ഷണിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായ നമ്മ ക്ലിനിക്കിന് ലോഗോ ക്ഷണിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി ഡോ. കെ സുധാകർ ആണ് നമ്മ ക്ലിനിക്കിന് പൊതുജനങ്ങളിൽ നിന്ന് ലോഗോ ക്ഷണിച്ചത്. ഓഗസ്റ്റ് 5 മുതൽ 15 വരെയാണ് ലോഗോ അയക്കുന്നതിനുള്ള സമയം. അയക്കുന്ന ലോഗോകൾ പരിശോധിച്ചശേഷം സർക്കാറിനു സ്വീകാര്യമാകുന്നവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കും. logo4nammaclinic@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്കാണ് ലോഗോ അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ അയച്ച ആൾക്ക് ആരോഗ്യമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രത്യേക അനുമോദനവും സമ്മാനങ്ങളും നൽകും.

ബിബിഎംപിയുടെ എല്ലാ വാർഡിലും ഒരു ക്ലിനിക്ക് എന്ന രീതിയിൽ സംസ്ഥാനത്ത് ഒട്ടാകെ 438 നമ്മ ക്ലിനിക്കുകളാണ് സ്ഥാപിക്കുക. നഗരത്തിലെ വരുമാനത്തിൽ പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സൗജന്യമായി ഇവർക്ക് ആരോഗ്യസംരക്ഷണവും പരിശോധനയും ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തിലാണ് നമ്മ ക്ലിനിക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം