തമിഴ്‌നാട് ഗവർണറെ കണ്ടതിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്

ചെന്നൈ: തിങ്കളാഴ്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുമായി കൂടിക്കാഴ്ച നടത്തിയ രജനീകാന്ത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സംവിധാനം നവീകരിക്കാൻ പാർട്ടി തുടങ്ങുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയ രജനീകാന്ത്, അസുഖബാധിതനായതോടെ ആ തീരുമാനം ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഗവർണറുമായി താരം കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച വീണ്ടും ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. രജനീകാന്ത് ഉടൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് സോഷ്യൽമീഡിയയിൽ വാർത്തയും പരന്നു.

എന്നാൽ ഗവർണറെ കണ്ട് പുറത്തിറങ്ങിയതോടെ അദേഹം നയം വ്യക്തമാക്കി. ഗവർണറുമായുള്ള കൂടിക്കാഴ്ച നല്ലതായിരുന്നുവെന്ന് അദേഹം അറിയിച്ചു. അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു. ഞങ്ങൾ 25 മുതൽ 30 മിനിറ്റ് വരെ സംസാരിച്ചു. ഉത്തരേന്ത്യയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കിലും തമിഴ് ജനതയുടെ സത്യസന്ധതയെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. എന്നാൽ, മാധ്യമങ്ങളോട് അവ വെളിപ്പെടുത്താൻ കഴിയില്ല. അതിൽ മാപ്പ് ചോദിക്കുന്നു. രജനീകാന്ത് പറഞ്ഞു.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന തൻെ പുതിയ സിനിമയുടെ വിശേഷങ്ങളും അദേഹം മാധ്യമപ്രവർത്തകരോട് പങ്ക് വെച്ചു. ജയിലറുടെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ ഷെഡ്യൂൾ ചെയ്‌തേക്കുമെന്നും സൺ പിക്‌ച്ചേഴ്‌സ് നിർമിക്കുന്ന ചിത്രം മറ്റൊരു ഹിറ്റാവുമെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം