കനത്ത മഴയിൽ കോപ്പ-ശൃംഗേരി സംസ്ഥാന പാതയിൽ വിള്ളലുണ്ടായി: യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

ചിക്കമഗളൂരു: മലയോരമേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ കോപ്പ-ശൃംഗേരി സംസ്ഥാന പാതയിൽ വിള്ളലുണ്ടായി. മഴയുടെ ശക്തിയിൽ റോഡ് പലയിടത്തും വിണ്ടുകീറിയിട്ടുണ്ട്. ചിലയിടത്ത് ടാർ അങ്ങിനെ തന്നെ കുത്തിയൊലിച്ചു പോയിട്ടുണ്ട്. അപകടം പറ്റാതിരിക്കാൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ബോർഡുകളും ബാാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലൂടെ പോകുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നിറുത്താതെ പെയ്യുന്ന മഴയിൽ തുമ്പള്ളിപുരയിൽ അന്നപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു കാപ്പി എസ്റ്റേറ്റ് മണ്ണിടിച്ചിലിൽ തകർന്നു. ചിക്കമഗളൂരു ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും മഴ തകർത്തു പെയ്യുന്നതിനാൽ ഒന്നും ചെയ്യാനാവുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റോഡുകളിൽ പലയിടത്തും അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം