പുതിയ കിടിലന്‍ അപ്ഡേഷനുകളുമായി വാട്ട്സ് ആപ്പ്

ജനപ്രിയ ചാറ്റിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ ഏര്‍പ്പെടുത്തുന്നു. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാകുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകളെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ഫിച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുഴുവന്‍ നോട്ടിഫിക്കേഷന്‍ നല്‍കാതെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് എക്സിറ്റ് ആകാമെന്നതാണ് പുതിയ ഫീച്ചേഴ്സിലെ സവിശേഷതകളിൽ ഒന്ന്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇന്‍ഡിക്കേറ്റര്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ നിരന്തരം ചോദിച്ചിരുന്നതാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണേണ്ടവരെ All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം.

ഒറ്റത്തവണ മാത്രം (View Once) കാണാനാവുന്ന സന്ദേശങ്ങള്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക എന്ന ഫീച്ചറും വാട്ട്സ് ആപ്പില്‍ ഇനി ലഭിക്കും. View Once ആയിട്ട് അയക്കുന്ന മെസേജുകള്‍ അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കാമെന്നത്.

വാട്ട്സ് ആപ്പ് സ്റ്റോറേജ്(storage) മെച്ചപ്പെടുത്താനുള്ളതാണ് മറ്റൊരു ഫീച്ചര്‍. വാട്ട്സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചര്‍ വരുന്നുണ്ട്. ലോഗിന്‍ അപ്രൂവല്‍ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക. ഫോണ്‍ നമ്പറുകള്‍ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചര്‍. വാട്ട്സ് ആപ്പിലുള്ളവരില്‍ ആര്‍ക്കെല്ലാം തങ്ങളുടെ ഫോണ്‍ നമ്പര്‍ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം