പ്രവീൺ നെട്ടാറു കൊലക്കേസ്: മൂന്ന് പ്രധാന പ്രതികൾ പിടിയിൽ

മംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തു. ഷിയാബ് (25), ബഷീർ(27), റിയാർ(24) എന്നിവരാണ് അറസ്റ്റിലായത്. ഏഴോളം പേരേ നേരത്തെ തന്നെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും കൊലപാതകത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെ കണ്ടെത്താനായിരുന്നില്ല. പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന മൂവരെയും ഓഗസ്റ്റ് 11 ന് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

ഒളിവിൽ പോയ പ്രതികളുടെ സ്വത്ത് കണ്ടെത്താൻ കോടതിയിൽ നിന്ന് വാറണ്ട് ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നൽകുമെന്ന് എഡിജിപി അലോക് കുമാർ അറിയിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ ജൂലൈ 26 ന് രാത്രിയാണ് 32 കാരനായ  യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം പ്രവീൺ നെട്ടാറുവിനെ മോട്ടോർ ബൈക്കിലെത്തിയ അക്രമികൾ വെട്ടിക്കൊന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം