ഓഗസ്റ്റ് 20 മുതല്‍ 24 പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ദില്ലി: ഓഗസ്റ്റ് 20 മുതല്‍ 24 പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ വ്യോമയാന രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ടാണ് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്. ദില്ലിയില്‍ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും മുംബൈയില്‍ നിന്ന് ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്കുമാണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്. എയര്‍ ഇന്ത്യയുടെ 70 നാരോ ബോഡി വിമാനങ്ങളില്‍ 54 എണ്ണം സര്‍വീസ് യോഗ്യമാണ്.

കഴിഞ്ഞ ആറ് മാസങ്ങളിലായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉള്ള തീവ്ര പരിശ്രമത്തിലായിരുന്നു കമ്പനി എന്നാണ് സിഇഒ ക്യാമ്പ്ബെല്‍ വില്‍സണ്‍ പറയുന്നത്. വിമാന ടിക്കറ്റിന് വില നിയന്ത്രണ അവകാശം കമ്പനികള്‍ക്ക് തന്നെ തിരിച്ചു നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിലപാടെടുത്ത തൊട്ടടുത്ത ദിവസമാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാടോടെ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ഗോഫസ്റ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്ക് സ്വന്തം നിലയ്ക്ക് നിശ്ചയിക്കാന്‍ ആകും. ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതും ആകാശ എയര്‍ രംഗപ്രവേശവും ഇന്ത്യന്‍ വ്യോമയാന രംഗത്ത് വിമാനകമ്പനികൾ തമ്മിലുള്ള മത്സരം കടുപ്പിച്ച്‌ ഇരിക്കുകയാണ്. മുമ്പ് ടാറ്റ എയര്‍ലൈന്‍സ് ആയിരുന്ന എയര്‍ ഇന്ത്യയെ നീണ്ട 69 കാലത്തെ പൊതുമേഖലയുടെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന് ശേഷം ഈ വര്‍ഷം ആദ്യമാണ് ടാറ്റാ ഗ്രൂപ്പിന് തന്നെ തിരികെ കൊടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം