ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരിൽ നിന്നായി 10.8 ലക്ഷം തട്ടിയതായി പരാതി

ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പേരിൽ നിന്നായി 10.8 ലക്ഷം രൂപ തട്ടിച്ചതായി പരാതി. ബെംഗളൂരുവിലെ പ്രകാശൻ (45) എന്നയാൾക്കെതിരേയാാണ് ഹോം ഗാർഡുകളായ ലക്ഷമമ്മ, ചെന്നമ്മ, ലക്ഷമമ്മയുടെ മരുമകൻ പ്രദീപ് (30) എന്നിവർ പരാതിയുമായി രംഗത്തെത്തിയത്.

ലക്ഷമമ്മ സദാശിവനഗർ പോലീസ് സ്‌റ്റേഷനിലെ ഹോം ഗാർഡാണ്. ഇവർ ടി ദാസറഹള്ളിയിലാണ് താമസം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തിന്റെ അവസാന നാളുകളിലാണ് ലക്ഷമമ്മ പ്രകാശനെ പരിചയപ്പെടുന്നത്. വിധാൻസൗധയിൽ മുഖ്യമന്ത്രിയുടെ ഓഫീസു ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ ലക്ഷമമ്മയുമായി നല്ല സുഹൃദ് ബന്ധം സ്ഥാപിച്ചു. സിദ്ധരാമയ്യയുടെ അടുത്ത ആൾ എന്നരീതിയിൽ ലക്ഷമമ്മ തന്റെ സുഹൃത്തും സജ്ഞയ് നഗർ പോലീസ് സ്‌റ്റേഷനിലെ ഹോം ഗാർഡുമായ ചെന്നമ്മയെ പ്രകാശന് പരിചയപ്പെടുത്തി കൊടുത്തു. കോൺഗ്രസ് ഭരണത്തിന്റെ അവസാന നാളുകളായിരുന്നു അത്. ഭരണം പോവുന്നതിന് മുമ്പ് സെക്രട്ടറിയേറ്റിൽ ഡി സെക്ഷനിൽ ചെറിയ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞ് പ്രകാശൻ ലക്ഷമമ്മയോട് 6 ലക്ഷം രൂപയും ചെന്നമ്മയോട് അവരുടെ മകന് ജോലിനൽകാം എന്ന് വിശ്വസിപ്പിച്ച് 3 ലക്ഷം രൂപയും കൈപ്പറ്റി. പിന്നീട് പ്രദീപിനോട് 2.8 ലക്ഷം രൂപയും വാങ്ങി. ഇതൊന്നും തനിക്കെല്ലെന്നും ചില ഉദ്യോഗസ്ഥന്മാർക്കാണെന്നും പ്രകാശൻ സൂചിപ്പിക്കുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ മൂന്നു പേരും പ്രകാശനെ കണ്ടു. അടുത്തു തന്നെ ജോലി ശരിയാവും എന്നായിരുന്നു മറുപടി. ഇതിനിടെ ഭരണതലത്തിൽ മാറ്റം വന്നു. അപ്പോഴും പ്രകാശൻ ഇവർക്ക് ജോലി ഉറപ്പു നൽകി. പിന്നീട് പ്രകാശൻ വിളിച്ചാൽ ഫോണെടുക്കാതായതോടെയാണ് തങ്ങൾ ചതിക്കപ്പെട്ടു എന്ന് മൂന്നു പേർക്കും മനസിലായത്. ഇതോടെ മൂന്നുപേരും പോലീസിൽ പരാതിപ്പെടുകയായിരുന്നു. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രകാശൻ എന്നൊരാൾ ജോലി ചെയ്തിരുന്നില്ലെന്ന് മനസിലായിട്ടുണ്ട്. പിന്നെ ആരാണ് പ്രകാശൻ എന്ന അന്വേഷണത്തിലാണ് പോലീസ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം