മലയാളി കർഷക തൊഴിലാളിയെ കർണാടകയിൽ കാട്ടാന ആക്രമിച്ചു കൊന്നു – വീഡിയോ

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ കര്‍ഷക തൊഴിലാളി കൊല്ലപ്പെട്ടു. കര്‍ണാടക കേരള അതിര്‍ത്തിയായ എച്ച്.ഡി. കോട്ടയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. എച്ച്.ഡി. കോട്ട എടയാളയിലെ ഇഞ്ചി തോട്ടത്തില്‍ തൊഴിലാളിയായ വയനാട് മുട്ടില്‍ പാലമൂല കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇഞ്ചി തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബാലന്റെ തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു. സഹ തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വനം വകുപ്പ് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകസംഘടനകളായ നാഷണല്‍ ഫാര്‍മേഴ്‌സ് ആന്റ് പ്രൊഡ്യൂസേര്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍.എഫ്.പി.ഒ), യുണൈറ്റഡ് ഫാര്‍മേഴ്‌സ് ആന്റ് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ(യു.എഫ്.പി.എ) എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികളും പ്രദേശവാസികളും രംഗത്തെത്തി. വനം വകുപ്പിന്റെ അനാസ്ഥയാണ് കാട്ടാന ശല്ല്യത്തിന് കാരണമെന്നും ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരേയും പോലീസിനേയും ഉപരോധിച്ചു. ഇതോടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി ആശ്വാസധനം അനുവദിക്കുമെന്ന് ഉറപ്പ് നല്‍കി.

തുടർന്ന് എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വനം വകുപ്പിന്റെ ആംബുലന്‍സില്‍ നാട്ടിലേക്കയച്ചു.

കര്‍ഷക തൊഴിലാളികളും പ്രദേശവാസികളും നടത്തിയ പ്രതിഷേധം

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം